ഓവർടേക്ക് ചെയ്ത് വന്ന ആംബുലൻസിന്റെ പിൻഭാ​ഗത്ത് തട്ടി, നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആർടിസി മിന്നൽ തടി ലോറിയുമായി കൂട്ടിയിടിച്ചു; ഏഴുപേർക്ക് പരിക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th April 2022 09:41 AM  |  

Last Updated: 17th April 2022 09:41 AM  |   A+A-   |  

accident case

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കെഎസ്ആർടിസി മിന്നലും തടി ലോറിയും കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്ക്. തമിഴ്നാട് സ്വദേശികളായ അഞ്ച് യാത്രക്കാർക്കും ബസ് ഡ്രൈവറായ കോട്ടയം സ്വദേശി ഷനോജിനും കണ്ടക്ടർ അഞ്ചൽ സ്വദേശി അനൂപിനുമാണ് പരിക്കേറ്റത്. 

ഞായറാഴ്ച പുലർച്ചെ ഒന്നര മണിയോടെ നാവായിക്കുളം 28-ാം മൈലിലാണ് അപകടം. തിരുവനന്തപുരം ഭാഗത്തേക്ക്‌ വന്ന കെഎസ്ആർടിസി മിന്നലും എതിർദിശയിൽ വന്ന തടി ലോറിയുമാണ് കൂട്ടിയിടിച്ചത്. തടി ലോറിയെ ഓവർടേക്ക് ചെയ്തു വന്ന ആംബുലൻസിന്റെ ബാക്കിൽ തട്ടിയ ശേഷം ബസ് തടി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

രോഗിയെ കൊണ്ടുപോയ ശേഷം മടങ്ങി വന്ന ആംബുലൻസിന്റെ പിൻഭാഗത്താണ് ബസ് തട്ടിയത്. തുടർന്ന് ലോറിയുടെ സൈഡിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ ആറ് പേരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും ഗുരുതര പരിക്കേറ്റ യാത്രക്കാരിൽ ഒരാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

വാനിന്റെ പിൻസീറ്റിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ മൃതദേഹം; കാണാനില്ലെന്ന് പൊലീസിൽ പരാതി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ