ബൈക്കിന്റെ ഉടമയെ തിരിച്ചറിഞ്ഞു, ശ്രീനിവാസന്റെ കൊലപാതകികളെ കുറിച്ച് വ്യക്തമായ സൂചന, 10 പേര്‍ കസ്റ്റഡിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th April 2022 07:48 AM  |  

Last Updated: 17th April 2022 07:48 AM  |   A+A-   |  

SREENIVASAN MURDER CASE

ശ്രീനിവാസന്‍

 

പാലക്കാട്: ആര്‍ എസ് എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തില്‍ പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ്. കൊലയാളികള്‍ സഞ്ചരിച്ച മൂന്നു ബൈക്കുകളില്‍ ഒന്നിന്റെ നമ്പര്‍ കിട്ടി. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ബൈക്കിന്റെ ഉടമയെ തിരിച്ചറിഞ്ഞത്.പാലക്കാട് നഗരത്തിലും പരിസരപ്രദേശങ്ങളിലുമുള്ളവരാണ് പ്രതികളെന്നാണ് സൂചന. സംഭവത്തില്‍ പത്ത് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയിലാണ്.

അതേസമയം ശ്രീനിവാസന്റെ കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കും. നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. അതിനിടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ജില്ലാ ആശുപത്രിയില്‍ ഇന്ന് രാവിലെ എട്ടുമണിയോടെ ആരംഭിക്കും.11 മണിയോടെ വിലാപ യാത്രയായി കണ്ണകി നഗര്‍ സ്‌കൂളിലെത്തിക്കും. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം 2 മണിക്ക് കറുകോടി ശ്മശാനത്തില്‍ സംസ്‌കരിക്കും. 

ശ്രീനിവാസന്റെ ശരീരത്തില്‍ ആഴത്തില്‍ മുറിവുകളേറ്റെന്ന് ഇന്‍ക്വസ്റ്റ് പരിശോധനയില്‍ വ്യക്തമായി. ശരീരത്തിലാകെ പത്തോളം ആഴത്തിലുള്ള മുറിവുകളാണ് കണ്ടെത്തിയത്. തലയില്‍ മാത്രം മൂന്ന് വെട്ടുകളേറ്റു. കാലിലും കൈയിലും ആഴത്തിലുള്ള മുറിവുകളുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

കെഎസ്ആർടിസി: ശമ്പള വിതരണം നാളെ മുതൽ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ