കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം വിതരണം ചെയ്തു; അനിശ്ചിതകാല സമരം അവസാനിപ്പിച്ച് ടിഡിഎഫ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th April 2022 07:59 PM  |  

Last Updated: 18th April 2022 07:59 PM  |   A+A-   |  

ksrtc salary distribution

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം ചെയ്തു. ഇന്നു രാത്രിയോടെ ശമ്പളം ജീവനക്കാരുടെ അക്കൗണ്ടിലെത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഒരു മാസം ശമ്പളം നല്‍കാന്‍ ബോര്‍ഡിന് വേണ്ടിയിരുന്നത് 82 കോടി രൂപയാണ്. ധനവകുപ്പ് നല്‍കിയ 30 കോടിയും 45 കോടിയുടെ ഓവര്‍ഡ്രാഫ്റ്റിനും പുറമേ, കോര്‍പറേഷന്റെ ഫണ്ടില്‍നിന്ന് 7 കോടിയും ചെലവിട്ടാണ് ശമ്പളം നല്‍കുന്നത്. ശമ്പളം വിതരണം ചെയ്തതിന് പിന്നാലെ സെക്രട്ടേറിയറ്റിന് മുന്നിലെ അനിശ്ചിതകാലസമരം ടിഡിഎഫ് അവസാനിപ്പിച്ചു.

വിഷുവിനും ഈസ്റ്ററിനും മുന്‍പ് ശമ്പളം നല്‍കാത്തതിനാല്‍ ജീവനക്കാരുടെ സംഘടനകള്‍ പ്രതിഷേധത്തിലാണ്. എല്ലാ മാസവും അഞ്ചിനു മുന്‍പ് ശമ്പളം നല്‍കാമെന്ന കരാര്‍ ലംഘിച്ചതിനാല്‍ സിഐടിയു, എഐടിയുസി, ബിഎംഎസ് സംഘടനകള്‍ സമരം ചെയ്യുന്നുണ്ട്. 28ന് ട്രേഡ് യൂണിയനുകള്‍ സൂചനാ പണിമുടക്കു പ്രഖ്യാപിച്ചു.