സൗഹൃദം പിന്നെ പിണക്കമായി; കണ്ടുമുട്ടിയപ്പോള്‍ വാക്കേറ്റം, തമ്മില്‍ത്തല്ല്; പരിക്കേറ്റയാള്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th April 2022 08:47 AM  |  

Last Updated: 19th April 2022 08:47 AM  |   A+A-   |  

saji


 

പത്തനംതിട്ട: വാക്കേറ്റത്തെത്തുടര്‍ന്നുണ്ടായ തമ്മില്‍ത്തല്ലില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. പരുത്തുംപാറ സ്വദേശി സജിയാണ് മരിച്ചത്. പ്രതി എരുമക്കാട് സ്വദേശി റോബിന്‍ എബ്രഹാമിനെ പൊലീസ് പിടികൂടി. 

ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് സംഭവം ഉണ്ടായത്. കൊല്ലപ്പെട്ട സജിയും പ്രതി റോബിനും മുമ്പ് സുഹൃത്തുക്കളായിരുന്നു. പിന്നീട് ഇവര്‍ പിണക്കത്തിലാകുകയായിരുന്നു. 

ഇന്നലെ ഇവര്‍ കണ്ടുമുട്ടിയപ്പോള്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു. കമ്പു കൊണ്ട് സജിയുടെ തലയില്‍ റോബിന്‍ അടിച്ചു. 

ഗുരുതരമായി പരിക്കേറ്റ സജിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. രാത്രി രണ്ടു മണിയോടെ സജി മരിച്ചു. 

തുടര്‍ന്ന് ആറന്മുള പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി റോബിനെ പിടികൂടി. ഇരുവരും തമ്മിലുള്ള അടിപിടിക്കിടെ പിടിച്ചുമാറ്റാന്‍ ശ്രമിച്ച സന്തോഷ് എന്നയാള്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ

ജസ്‌ന മരിയ എവിടെ? 191 രാജ്യങ്ങളിൽ യെല്ലോ നോട്ടിസ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ