വീട്ടുകാര്‍ വഴക്കുപറഞ്ഞപ്പോള്‍ വിഷക്കായ കഴിച്ചു; രണ്ടു പെണ്‍കുട്ടികളിലൊരാള്‍ മരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th April 2022 02:33 PM |
Last Updated: 20th April 2022 02:33 PM | A+A A- |

പ്രതീകാത്മക ചിത്രം
കോട്ടയം: കോട്ടയത്ത് വിഷക്കായ കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടികളിലൊരാള്‍ മരിച്ചു. തലയോലപ്പറമ്പ് സ്വദേശിനിയായ പെണ്‍കുട്ടിയാണ് മരിച്ചത്. വെള്ളൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
വീട്ടുകാര്‍ വഴക്കുപറഞ്ഞതിലുള്ള മാനസിക വിഷമമാണ് ജീവനൊടുക്കാന്‍ കാരണമെന്ന് പൊലീസ് സൂചിപ്പിച്ചു. സമൂഹമാധ്യമങ്ങള്‍ വഴിയാണ് പെണ്‍കുട്ടികള്‍ പരിചയപ്പെട്ടിരുന്നത്. ഇരുവരും ടിക് ടോക് വീഡിയോ അപ് ലോഡ് ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ വഴക്കുപറഞ്ഞതാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. ചികിത്സയിലുള്ള വെള്ളൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി പോക്‌സോ കേസിലെ ഇരയാണ്.
വീട്ടുകാര്‍ വഴക്കു പറഞ്ഞ മനോവിഷമത്തില്‍ തിങ്കളാഴ്ചയാണ് വെള്ളൂര്‍ സ്വദേശിനി ഒതളങ്ങ കഴിച്ചത്. തുടര്‍ന്ന് വിവരം ബന്ധുക്കളെ അറിയിക്കുകയും, ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.
കഴിഞ്ഞദിവസം പെണ്‍കുട്ടിക്ക് ശാരീരിക അസ്വസ്ഥത തോന്നുകയും ഉടന്‍ ആശുപത്രിയിലാക്കുകയുമായിരുന്നു. ഇതിനിടെ വിവരം അറിഞ്ഞ സുഹൃത്തായ പെണ്‍കുട്ടി ഇന്നലെ രാത്രി വിഷക്കായ കഴിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ വാര്‍ത്ത കൂടി വായിക്കൂ
സിഗ്നല്‍ തെറ്റിച്ചെത്തിയ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വീട്ടമ്മ മരിച്ചു
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ