ബസ് ചാര്‍ജ് മിനിമം 10 രൂപ, ഓട്ടോയ്ക്ക് 30: നിരക്ക് വര്‍ധനയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം

ഓട്ടോ മിനിമം ചാര്‍ജ് 25 രൂപയില്‍ നിന്ന് 30 രൂപയായി കൂട്ടി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ബസ്, ഓട്ടോ, ടാക്‌സി ചാര്‍ജ് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ബസ് ചാര്‍ജ് മിനിമം 10 രൂപയായി നിശ്ചയിച്ചു. കിലോമീറ്ററിന് ഒരു രൂപ കൂട്ടും. ഓട്ടോ മിനിമം ചാര്‍ജ് 25 രൂപയില്‍ നിന്ന് 30 രൂപയായി കൂട്ടി. 

ടാക്‌സി മിനിമം ചാര്‍ജ് 200 രൂപയാക്കി പുതുക്കി നിശ്ചയിച്ചു. നിരക്കു വര്‍ധന സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറക്കും. മെയ് ഒന്നു മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. 

വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ധന പഠിക്കാന്‍ കമ്മീഷനെ വെക്കും. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്‍സെഷന്‍ നിരക്കില്‍ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു. 

ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം മാര്‍ച്ച് 30 ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗം നിരക്ക് വര്‍ധനക്ക് അനുകൂലമായി തീരുമാനമെടുത്തിരുന്നു. ഇതിനാണ് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com