'ശശിയുടെ നിയമനം സ്ത്രീത്വത്തോടുള്ള വെല്ലുവിളി': ജെബിമേത്തര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th April 2022 08:03 AM |
Last Updated: 20th April 2022 08:04 AM | A+A A- |

പി ശശി, ജെബി മേത്തര്‍/ ഫയല്‍
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാസെക്രട്ടറി പി ശശിയെ നിയമിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി സംസ്ഥാന മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തര്‍ എംപി. പി ശശിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായുള്ള നിയമനം പിന്‍വലിക്കണമെന്ന് ജെബി മേത്തര്‍ ആവശ്യപ്പെട്ടു.
പി ശശിയുടെ നിയമനം സ്ത്രീത്വത്തോടുള്ള വെല്ലുവിളിയാണ്. പീഡന പരാതിയില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട പി ശശി ഇപ്പോള്‍ വിശുദ്ധനായോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണം. കളങ്കിത വ്യക്തികളെ കുടിയിരുത്തുന്ന കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്നും ജെബി മേത്തര്‍ കുറ്റപ്പെടുത്തി.
പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കിയതിനെതിരെ സിപിഎം നേതാവ് പി ജയരാജന്‍ സംസ്ഥാന സമിതിയില്‍ രൂക്ഷമായി എതിര്‍ത്തിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി നിയമനത്തില്‍ കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തണമായിരുന്നു. മുമ്പ് എന്ത് തെറ്റിന്റെ പേരിലാണ് ശശിക്കെതിരെ നടപടിയെടുത്തത്, ആ തെറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കാന്‍ ഇടയുണ്ട്. പാര്‍ട്ടിക്ക് മുമ്പ് കളങ്കമുണ്ടാക്കിയ സംഭവങ്ങള്‍ മറക്കരുതെന്നും ജയരാജന്‍ ഓര്‍മ്മിപ്പിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
മുന്‍പ് ചെയ്ത തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ ഇടയുണ്ട്; പി ശശിയുടെ നിയമനത്തിനെതിരെ പി ജയരാജന്‍
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ