മുഴുവൻ വിവരങ്ങളും ഇനി വിരൽത്തുമ്പിൽ; ഐഎൽജിഎംഎസ് സംവിധാനം സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും

അപേക്ഷകൾക്കുള്ള ഫീസ്, കെട്ടിട നികുതി, പണം ഒടുക്കേണ്ട മറ്റു സേവനങ്ങൾ എല്ലാം ഇതിലെ ഇ പെയ്‌മെന്റ് സംവിധാനത്തിലൂടെ നിർവഹിക്കാനാവും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നടപടികൾ സുതാര്യവും സുഗമവുമാക്കാനും എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കാനും സഹായിക്കുന്ന ഐ എൽ ജി എം എസ് (ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്‌മെന്റ് സിസ്റ്റം) സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തിലും വ്യാപിപ്പിച്ചു. ഇതിന്റെ ഉദ്ഘാടനം മന്ത്രി എം വി ഗോവിന്ദൻ നിർവഹിച്ചു.  

പഞ്ചായത്തുകളിലെ മുഴുവൻ വിവരങ്ങളും വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന നൂതന സോഫ്റ്റ്‌വെയറാണ് ഐ എൽ ജി എം എസ്. ഇൻഫർമേഷൻ കേരള മിഷനാണ് ക്‌ളൗഡ് അധിഷ്ഠിത സോഫ്റ്റ്‌വെയർ വികസിപ്പിച്ചത്. സേവനങ്ങൾക്ക് ഓൺലൈനിൽ അപേക്ഷിക്കാനും സമയബന്ധിതമായി ലഭിക്കാനും ഇത് സഹായിക്കും.

 www.citizen.lsgkerala.gov.in വഴി ജനങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം. നേരിട്ടോ അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെയോ അപേക്ഷകൾ വെബ്‌സൈറ്റിൽ നൽകാം. വിവിധ അപേക്ഷകൾക്കുള്ള ഫീസ്, കെട്ടിട നികുതി, പണം ഒടുക്കേണ്ട മറ്റു സേവനങ്ങൾ എല്ലാം ഇതിലെ ഇ പെയ്‌മെന്റ് സംവിധാനത്തിലൂടെ നിർവഹിക്കാനാവും.

2020 സെപ്റ്റംബറിൽ 153 പഞ്ചായത്തുകളിലും 2021 സെപ്റ്റംബറിൽ 156 പഞ്ചായത്തുകളിലും ഐ എൽ ജി എം എസ് പ്രവർത്തന സജ്ജമാക്കിയിരുന്നു. ബാക്കിയുള്ള 632 ഗ്രാമ പഞ്ചായത്തുകളിലാണ് ഇപ്പോൾ സജ്ജമാക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com