വളര്‍ത്താന്‍ കൊണ്ടുവന്ന നാലരവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നു; രണ്ടാംപ്രതിക്ക് ജീവപര്യന്തം ശിക്ഷ, ഒന്നാംപ്രതി ഇപ്പോഴും ഒളിവില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd April 2022 05:11 PM  |  

Last Updated: 23rd April 2022 05:20 PM  |   A+A-   |  

court verdict

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: പീഡനത്തെ തുടര്‍ന്ന് നാലര വയസ്സുകാരി കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവ്. ബീന എന്ന ഹസീനയ്ക്കാണ് കോഴിക്കോട് സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. 1991ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നാലര വയസ്സുണ്ടായിരുന്ന മിനി എന്ന കുഞ്ഞണ് കൊല്ലപ്പെട്ടത്. കേസിലെ ഒന്നാംപ്രതി ഗണേശന്‍ ഇപ്പോഴും ഒളിവിലാണ്. 

കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബീന കുഞ്ഞിനെ എറണാകുളം സ്വദേശിനിയുടെ പക്കല്‍നിന്ന് വളര്‍ത്താനെടുത്തത് ആയിരുന്നു. കോഴിക്കോടുള്ള വിവിധ ലോഡ്ജുകളില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ചു. 

ഗുരുതരാവസ്ഥയിലായ കുഞ്ഞ് പിന്നീട് മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കിടെ മരിച്ചു. കുഞ്ഞിനെ ആശപത്രിയില്‍ എച്ചിച്ച ശേഷം ബീനയും ഗണേഷും ഇവിടെനിന്ന് കടന്നുകളയുകയായിരുന്നു. 

പിന്നീട് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ശേഷം ജാമ്യത്തിലിറങ്ങിയ ഇവര്‍ ഒളിവില്‍പ്പോയി. 2021 മാര്‍ച്ചില്‍ എറണാകുളം കളമശ്ശേരിയില്‍ നിന്നാണ് ബീനയെ പിടികൂടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ ഒളിവുജീവിതം സംശയാസ്പദം; പ്രതിക്ക് രേഷ്മ സംരക്ഷണം നല്‍കിയതില്‍ ദുരൂഹത; വീട്ടുടമസ്ഥന്‍ സിപിഎമ്മുകാരനല്ലെന്ന് എംവി ജയരാജന്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ