കുറ്റം തെളിയിക്കാനായില്ല; കഞ്ചാവ് കേസിൽ പ്രതിയെ വെറുതെ വിട്ടു
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th April 2022 10:49 AM |
Last Updated: 24th April 2022 10:49 AM | A+A A- |

പ്രതീകാത്മക ചിത്രം
കോഴിക്കോട്: കഞ്ചാവ് കേസിലെ പ്രതിയെ വെറുതെ വിട്ടു. കേസിൽ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. വടകര നർകോട്ടിക്ക് സ്പെഷൽ കോടതി ജഡ്ജി വിപിഎം സുരേഷ് ബാബുവാണ് പ്രതിയായ ചക്കുംകടവ് സ്വദേശി അരീക്കാടൻ റിയാസ് പാഷയെ (48) വെറുതെ വിട്ടത്.
2017 ഫെബ്രുവരി 19ന് വൈകീട്ട് 5.30ന് ചാലപ്പുറം ഗവ. ഗണപത് ബോയ്സ് ഹൈസ്കൂളിന് സമീപം 1.70 കിലോ കഞ്ചാവുമായി പിടികൂടിയെന്നാണ് കേസ്. കസബ പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. പ്രതിക്കു വേണ്ടി അഡ്വ. പിപി സുനിൽകുമാർ ഹാജരായി.
ഈ വാർത്ത വായിക്കാം
ശ്രീനിവാസന്‍ വധക്കേസ്; പ്രധാന പ്രതികളിലൊരാള്‍ പിടിയില്‍
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ