
തിരുവനന്തപുരം: കോളേജ് വിദ്യാര്‍ഥി വാമനപുരം ആറ്റില്‍ മുങ്ങിമരിച്ചു. വെഞ്ഞാറമൂട് മുസ്ലിം അസോസിയേഷന്‍ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥിയായ പുനലൂര്‍ സ്വദേശി ശബരി(21)യാണ് മരിച്ചത്.
ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. കൂട്ടുകാരുമായി വാമനപുരം ആറ്റില്‍ മേലാറ്റുമൂഴി ഭാഗത്തുള്ള കടവില്‍ കുളിക്കാന്‍ എത്തിയതായിരുന്നു ശബരി. കുളിക്കുന്നതിനിടയില്‍ ആറിന്റെ മധ്യഭാഗത്തേക്ക് നീന്തിയ ശബരി മുങ്ങിത്താഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വെള്ളത്തില്‍ താഴ്ന്ന ശബരിയെ പീന്നീട് കാണാതായതായും കുളക്കടവില്‍ ഉണ്ടായിരുന്ന സ്ത്രീകള്‍ പറയുന്നു.
ഇവര്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ ശ്രമിച്ചിട്ടും വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് സ്ഥലത്തെത്തിയ വെഞ്ഞാറമൂട് ഫയര്‍ ഫോഴ്‌സിന്റെയും പൊലിസിന്റെയും നേതൃത്വത്തില്‍ നടന്ന തിരച്ചിലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക