ഇറച്ചിവെട്ട് യന്ത്രത്തിലെ സ്വര്‍ണക്കടത്ത്: തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th April 2022 02:01 PM |
Last Updated: 26th April 2022 08:08 PM | A+A A- |

വൈസ് ചെയര്‍മാന്റെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തുന്നു/ ടി വി ദൃശ്യം
കൊച്ചി: ഇറച്ചിവെട്ട് യന്ത്രത്തില്‍ നിന്ന് സ്വര്‍ണം പിടിച്ച കേസില്‍ കൊച്ചി തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്. നഗരസഭ വൈസ് ചെയര്‍മാന്‍ കെ കെ ഇബ്രാഹിംകുട്ടിയുടെ മകന് സ്വര്‍ണക്കടത്തില്‍ ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പരിശോധന.
ഏപ്രില്‍ 17 നാണ് ദുബായില്‍ നിന്നും നെടുമ്പാശേരി വിമാനത്താവളം വഴി ഇറച്ചിവെട്ട് യന്ത്രം കൊണ്ടുവന്നത്. കസ്റ്റംസ് നടത്തിയ പരിശോധനയില്‍ രണ്ടേകാല്‍ കിലോ സ്വര്‍ണമാണ് യന്ത്രത്തില്‍ നിന്നും പിടിച്ചെടുത്തത്.
ദുബായില്‍ നിന്ന് കാര്‍ഗോ വിമാനത്തിലാണ് യന്ത്രം എത്തിയത്. വിമാനത്താവളത്തിലെ പരിശോധനയ്ക്ക് ശേഷം കാറിലേക്ക് കയറ്റുന്നതിനിടെയാണ് യന്ത്രത്തില്‍ ഒളിപ്പിച്ച സ്വര്‍ണം പിടികൂടിയത്. നാലു കട്ടികളായി രണ്ടു കിലോ 232 ഗ്രാം സ്വര്‍ണമാണ് ഉണ്ടായിരുന്നത്.
വിവരം ലഭിച്ചതിനെ തുടര്‍ന്ന് കസ്റ്റംസ് ഇന്റലിജന്റ്‌സ് യന്ത്രം തകര്‍ത്ത് സ്വര്‍ണം കണ്ടെത്തുകയായിരുന്നു. ഈ യന്ത്രം എത്തിയ സ്ഥാപന ജീവനക്കാരെ ചോദ്യം ചെയ്തപ്പോഴാണ്, സ്ഥാപനവുമായും സ്വര്‍ണക്കടത്തുമായും നഗരസഭ വൈസ് ചെയര്‍മാന്റെ മകന് ബന്ധമുണ്ടെന്ന സൂചന കസ്റ്റംസിന് ലഭിച്ചത്. ഇറച്ചിവെട്ടു യന്ത്രം വാങ്ങാനെത്തിയ ആളെ കസ്റ്റംസ് നേരത്തെ പിടികൂടിയിരുന്നു.
ഈ വാർത്ത വായിക്കാം
ആറിനും 12നും ഇടയിലുള്ള കുട്ടികള്‍ക്ക് കോവാക്‌സിന്‍ നല്‍കാന്‍ അനുമതി
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ