സ്ഥലംമാറ്റം അന്വേഷണത്തെ ബാധിക്കില്ല; ഒരാള്‍ മാറിയതുകൊണ്ട് ഒന്നും സംഭവിക്കില്ല; പ്രതികള്‍ ഇത് മനസിലാക്കണം; എസ് ശ്രീജിത്ത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th April 2022 07:01 PM |
Last Updated: 26th April 2022 10:02 PM | A+A A- |

ദിലീപ്, എഡിജിപി ശ്രീജിത്ത്/ ടെലിവിഷന്‍ ദൃശ്യം
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷണത്തെ തന്റെ സ്ഥാനമാറ്റം ബാധിക്കില്ലെന്ന് ക്രൈംബ്രാഞ്ച് മുന്‍ മേധാവി എസ് ശ്രീജിത്ത്. തുടരന്വേഷണം സര്‍ക്കാര്‍ തീരുമാനമാണ്. തന്റെ സ്ഥാനമാറ്റത്തിന് ബാഹ്യപ്രേരണയില്ലെന്നും അനാവശ്യ വിവാദങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും ശ്രീജിത്ത് കൂട്ടിച്ചേര്‍ത്തു.
പൂര്‍ണമായും നല്ല രീതിയില്‍ ഈ അന്വേഷണം മുന്നോട്ടു പോകും എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. അനാവശ്യവിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും ശ്രീജിത്ത് പറഞ്ഞു.
രണ്ടു കേസുകളിലും അന്വേഷണം നടക്കുന്നതിനിടെ നിരവധി വിവാദങ്ങളും ആക്ഷേപങ്ങളും അന്വേഷണസംഘത്തിനു നേരെയും മറ്റു പലരീതിയിലും വന്നിട്ടുണ്ട്. ഇതൊന്നും അന്വേഷണത്തെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊലീസ് തലപ്പത്തെ അഴിച്ചുപണിയുടെ ഭാഗമായി െ്രെകം ബ്രാഞ്ച് മേധാവിസ്ഥാനത്തുനിന്ന് ഗതാഗത കമ്മിഷണര്‍ സ്ഥാനത്തേക്കാണ് ശ്രീജിത്തിന് സ്ഥാനചലനമുണ്ടായത്. ശ്രീജിത്തിന്റെ മാറ്റം കേസ് അന്വേഷണത്തെ ബാധിച്ചേക്കാമെന്ന് പലകോണില്‍നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.
കെവി തോമസിന് സിപിഎം അഭയം നല്‍കും; കോണ്‍ഗ്രസ് പുറത്താക്കിയാല്‍ വഴിയാധാരമാകില്ല; കോടിയേരി
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ