ദേശിയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ചു; നാലു മരണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th April 2022 06:34 AM |
Last Updated: 27th April 2022 06:34 AM | A+A A- |

പ്രതീകാത്മക ചിത്രം
ആലപ്പുഴ; കാറും ലോറിയും കൂട്ടിയിടിച്ച് നാലു മരണം. ദേശിയപാതയിൽ അമ്പലപ്പുഴ പായൽകുളങ്ങരയിൽ പുലർച്ചെയാണ് അപകടമുണ്ടായത്. വിമാനത്താവളത്തിലേക്ക് പോയവരുടെ കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന നാലു പേർ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശികളാണ് മരിച്ചതെന്നും പൊലീസ് പറഞ്ഞു. എതിർദിശയിൽ വന്ന ലോറിയും കാറും കൂട്ടിയിടിക്കുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ