സംസ്ഥാനത്ത് ഇന്ന് കൂടി വൈദ്യുതി നിയന്ത്രണം; നഗരപ്രദേശങ്ങളേയും അവശ്യസേവന മേഖലയേയും ഒഴിവാക്കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th April 2022 07:23 AM |
Last Updated: 29th April 2022 07:23 AM | A+A A- |

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഇന്ന് കൂടി. വൈകുന്നേരം 6:30നും 11നുമിടയിൽ 15 മിനിറ്റാണ് നിയന്ത്രണം. നഗരപ്രദേശങ്ങളിലും ആശുപത്രികളിലും നിയന്ത്രണം ഉണ്ടാവില്ല.
കേന്ദ്രത്തിൽ നിന്നുള്ള വൈദ്യുതി വിതരണത്തിൽ കുറവ് വന്നതാണ് പ്രതിസന്ധിക്ക് കാരണമായത്. കൽക്കരി ക്ഷാമത്തെ തുടർന്നാണ് പ്രതിസന്ധി. വൈദ്യുതി ഉപയോഗം കൂടിയാൽ നിയന്ത്രണം നീട്ടേണ്ടി വരും എന്നാണ് വിലയിരുത്തൽ. എന്നാൽ ബദൽ മാർഗം കണ്ടെത്തിയിട്ടുണ്ട് എന്നും വൈദ്യുതി നിയന്ത്രണം രണ്ട് ദിവസം മാത്രമെന്നുമാണ് വൈദ്യുത മന്ത്രി കെ കൃഷ്ണൻ കുട്ടി വ്യക്തമാക്കിയത്.
വൈദ്യുതി ഉപഭോഗം കൂടുതലുള്ള സമയത്ത് കേരളത്തിൽ 400 മുതൽ 500 മൊഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ട്. കോഴിക്കോട് താപവൈദ്യുതി നിലയം പ്രവർത്തിപ്പിച്ചും ആന്ധാപ്രദേശിൽ നിന്ന് 200 മൊഗാ വാട്ട് വൈദ്യുതി വാങ്ങിയും പ്രതിസന്ധി മറികടക്കാനാണ് ശ്രമം. വ്യാഴാഴ്ച മുതലാണ് വൈദ്യുതി നിയന്ത്രണം തുടങ്ങിയത്.
ഈ വാര്‍ത്ത കൂടി വായിക്കാം
പ്രണയം നിരസിച്ചു, 23കാരിക്ക് നേരെ ആസിഡാക്രമണം; ഗുരുതരാവസ്ഥയില്‍
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ