കണ്ണൂരില്‍ ഉരുള്‍പൊട്ടല്‍; നെടുംപൊയില്‍ ടൗണില്‍ വെള്ളം കയറി; നാല് കുടുംബങ്ങള്‍ ഒറ്റപ്പെട്ടു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st August 2022 09:16 PM  |  

Last Updated: 01st August 2022 09:16 PM  |   A+A-   |  

landslide

പ്രതീകാത്മക ചിത്രം

 

കണ്ണൂര്‍: കണ്ണൂര്‍ കണ്ണവം വനത്തിനുള്ളില്‍ ഉരുള്‍പൊട്ടി. നെടുംപൊയില്‍ ടൗണില്‍ മലവെള്ളം ഒലിച്ചിറങ്ങി. കാഞ്ഞിരപ്പുഴയും നെല്ലാനിക്കല്‍ പുഴയും കരകവിഞ്ഞൊഴുകുകയാണ്. തീരപ്രദേശത്തുള്ളവരോട് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു.

മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ചെക്യേരി കോളനിയിലെ നാല് കുടുംബങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ഇവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മലവെള്ളം കുത്തിയൊലിച്ച് ഒഴുകിയെത്തിയതിനെ തുടര്‍ന്ന് നെടുംപൊയില്‍ ടൗണില്‍ ഗതാഗതം തടസ്സപ്പെട്ടു. കൂത്തുപറമ്പ്- വയനാട് റോഡിലാണ് ഗതാഗതം തടസ്സപ്പെട്ടത്. 

ഇന്ന് കണ്ണൂരില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി കണ്ണൂരില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു; അഞ്ചിടത്ത് റെഡ് അലർട്ട്; ഷട്ടറുകൾ തുറന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ