തിരുവല്ലയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st August 2022 08:56 AM |
Last Updated: 01st August 2022 09:00 AM | A+A A- |

അപകടത്തില്‍പ്പെട്ട കാര്‍/ ടിവി ദൃശ്യം
പത്തനംതിട്ട: കാര്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. തിരുവല്ല വെണ്ണിക്കുളം കല്ലുപാലത്താണ് സംഭവം. കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. രാവിലെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്.
മുന്നില്‍പ്പോയ വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ കാര്‍ തോട്ടിലേക്ക് മറിയുകയായിരുന്നു. കാറില്‍ രണ്ടു സ്ത്രീകളും ഒരു യുവാവുമാണ് ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ടുകൾ.
തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ് ചികിത്സയിലുള്ള മൂന്നാമത്തെയാളുടെ നിലയും ഗുരുതരമാണെന്നാണ് വിവരം.
ശക്തമായ മഴയില്‍ കഴിഞ്ഞദിവസം രണ്ടുപേര്‍ മരിച്ചിരുന്നു. കൊല്ലത്ത് അച്ചന്‍കോവില്‍ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ തമിഴ്‌നാട് മധുര സ്വദേശി കുമരന്‍ ആണ് മരിച്ചത്.
പത്തനംതിട്ട കൊല്ലമുള പലകക്കാവില്‍ ഒഴുക്കില്‍പ്പെട്ട് അദ്വൈത് എന്നയാളും മരിച്ചു. കനത്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കുഭാവുരുട്ടി, തെങ്കാശി കുറ്റാലം വെള്ളച്ചാട്ടങ്ങളിലേക്കുള്ള പ്രവേശനം നിര്‍ത്തിവെച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ