'പൊന്നു കലക്ടര്‍ സാറേ അവധിയൊന്നു നല്‍കണേ മടി കൂടാതെ...'; അവധിക്കായി മുറവിളി
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th August 2022 08:22 AM |
Last Updated: 04th August 2022 08:25 AM | A+A A- |

ഫയല്‍ ചിത്രം
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്നലെ രാത്രി മുതല്‍ കനത്ത മഴ തുടരുകയാണ്. ഇതേത്തുടര്‍ന്ന് ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങള്‍ക്കും അവധി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കലക്ടറുടെ ഫെയ്‌സ്ബുക്ക് പേജില്‍ അഭ്യര്‍ത്ഥനകളും പരിദേവനങ്ങളും നിറയുകയാണ്.
ഇവരുടെ red orange അലെര്‍ട്ടുകള്‍ ഒന്നും മഴക്ക് അറിയില്ല.. red alert പിന്‍വലിച്ചപ്പോള്‍ തുടങ്ങിയ മഴ ഇതുവരെ തോര്‍ന്നിട്ടില്ലെന്ന് ഒരാള്‍ അഭിപ്രായപ്പെട്ടു. രാത്രി മുതല്‍ കനത്തമഴയാണ്. മോശം കാലാവസ്ഥയില്‍ കുട്ടികളെ എങ്ങനെ സ്‌കൂളില്‍ വിടും. ഇന്ന് അവധി നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന് ഒരു രക്ഷിതാവ് അഭ്യര്‍ത്ഥിക്കുന്നു.
കളക്ടര്‍ സാറേ പൊന്നു കളക്ടര്‍ സാറേ അവധിയൊന്നു നല്‍കണേ മടി കൂടാതെ
സീരിയസാണെ കാര്യം സീരിയസാണെ.. എന്നാണ് മറ്റൊരാളുടെ അഭ്യര്‍ത്ഥന.
പഴയ സാര്‍ ആയിരുന്നെങ്കില്‍ അവധി തന്നേനെ... നല്ല മഴയാണ് എന്നാണ് മറ്റൊരു കമന്റ്.
എറണാകുളം ജില്ലയിൽ കോതമംഗലം മൂവാറ്റുപുഴ താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
കേരളത്തിന് മുകളില്‍ അന്തരീക്ഷ ചുഴി ; ഇന്നും ശക്തമായ മഴ; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ