മൂന്നു നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു; ആലപ്പുഴയില്‍ ജാഗ്രതാ നിര്‍ദേശം
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th August 2022 07:34 PM |
Last Updated: 04th August 2022 07:36 PM | A+A A- |

ചിത്രം: എക്‌സ്പ്രസ്
ആലപ്പുഴ: പമ്പ,അച്ചന്‍ കോവിലാര്‍, മണിമലയാര്‍ എന്നീ നദികളിലും കൈവഴികളിലും കക്കി-ആനത്തോട് റിസര്‍വോയറിലും ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. ഈ സാഹചര്യത്തില്‍ നദികളുടെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ വിഅര്‍ കൃഷ്ണ തേജ അറിയിച്ചു.
പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ മേഖലയിലും പമ്പ, കക്കി- ആനത്തോട് ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിലും ശക്തമായി മഴ തുടരുന്നതും കക്കി-ആനത്തോട് ഡാം ഷട്ടറുകള്‍ ഉയര്‍ത്താന്‍ സാധ്യതയുള്ളതും പരിഗണിച്ചാണ് ജാഗ്രതാ നിര്‍ദേശം. തണ്ണീര്‍മുക്കം ബണ്ടില്‍ എല്ലാ ഷട്ടറുകളും ഉയര്‍ത്തിയിട്ടുണ്ട്.
കുട്ടനാട്ടില്‍ നെടുമുടി, ചമ്പക്കുളം, മങ്കൊമ്പ്, കാവാലം മേഖലകളില്‍ വെള്ളം ഉയരുന്നുണ്ട്. ഈ പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറി.
ജില്ലയിലെ പ്രൊഫഷണല്‍ കോളജുകളും അങ്കണവാടികളും ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ പാലക്കാട് നാളെ അവധി; കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി, തെന്നാലിപ്പുഴ കരകവിഞ്ഞു, ഗതാഗത നിയന്ത്രണം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ