പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു, ആലുവയില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നിലയ്ക്ക് മുകളില്‍; മൂവാറ്റുപുഴയാറില്‍ അപകടനില പിന്നിട്ടു

ഇടുക്കിയില്‍ മഴ കനത്തതോടെ പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു
പെരിയാര്‍, ഫയല്‍
പെരിയാര്‍, ഫയല്‍

കൊച്ചി: ഇടുക്കിയില്‍ മഴ കനത്തതോടെ പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു. നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഭൂതത്താന്‍കെട്ടിലെ ജലനിരപ്പ് 30.25 മീറ്ററായി വര്‍ധിച്ചു. 

വ്യാഴാഴ്ച രാത്രി എട്ടുമണിയിലെ കണക്കനുസരിച്ച് ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലത്തില്‍ പെരിയാറിലെ ജലനിരപ്പ് വെള്ളപ്പൊക്ക മുന്നറിയിപ്പ് നിലയ്ക്ക് മുകളിലാണ്. 3.215 മീറ്ററാണ് നിലവിലെ ജലനിരപ്പ്. വെള്ളപ്പൊക്ക മുന്നറിയിപ്പ് നില 2.50 മീറ്ററാണ്. 3.76 മീറ്ററാണ് അപകട നിലയായി കണക്കാക്കുന്നത്.

അതേസമയം മംഗലപ്പുഴ പാലത്തില്‍ ജലനിരപ്പ് വെള്ളപ്പൊക്ക മുന്നറിയിപ്പ് നിലയ്ക്ക് താഴെയാണ്. 2.83 മീറ്റാണ് നിലവിലെ ജലനിരപ്പ്. വെള്ളപ്പാക്ക മുന്നറിയിപ്പ് നിലയായി കണക്കാക്കുന്നത് 3.30 മീറ്ററാണ്. 4.33 മീറ്ററാണ് അപകട നില.

എന്നാല്‍ കാലടിയില്‍ മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് സമാനമാണ് സ്ഥിതി. 6.155 മീറ്ററാണ് നിലവിലെ ജലനിരപ്പ്. 5.50 മീറ്ററാണ് വെള്ളപ്പൊക്ക മുന്നറിയിപ്പ് നിലയായി കണക്കാക്കുന്നത്്. അപകടനിലയായി കണക്കാക്കുന്നത് 7.30 മീറ്ററാണ്. ഒരു മണിക്കൂര്‍ മുന്‍പുള്ള കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ കാലടിയില്‍ ജലനിരപ്പ് താഴുകയാണ്.

അതേസമയം മൂവാറ്റുപുഴയാറിലെ ജലനിരപ്പ് അപകടനിലയ്്ക്കും മുകളിലാണ്. 12.065 ആണ് നിലവിലെ ജലനിരപ്പ്. വെള്ളപ്പൊക്ക മുന്നറിയിപ്പ് നില 10.015 മീറ്ററും അപകട നില 11.015 മീറ്ററുമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com