റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം; പ്രതിഷേധവുമായി നാട്ടുകാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th August 2022 09:00 AM  |  

Last Updated: 06th August 2022 09:00 AM  |   A+A-   |  

hashim_accdent_death

ഹാഷിം


എറണാകുളം: ദേശീയപാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചു. നെടുമ്പാശ്ശേരിയിൽ വെള്ളിയാഴ്ച രാത്രി 10.30ഓടെയാണ് അപകടമുണ്ടായത്. പറവൂർ മാഞ്ഞാലി സ്വദേശി ഹാഷിം(52) ആണ് മരിച്ചത്.

അങ്കമാലി ബദരിയ ഹോട്ടലിലെ ജീവനക്കാരനാണ് ഹാഷിം.  ജോലി കഴിഞ്ഞ് മടങ്ങവെയാണ് അപകടം. നെടുമ്പാശേരി മാർ അത്തനേഷ്യസ് സ്കൂളിന് മുൻപിലെ കുഴിയിലാണ് ഹാഷിം വീണത്. പിന്നാലെ ഹാഷിമിനുമേൽ മറ്റൊരു വാഹനം കയറിയിറങ്ങി. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചതായി നാട്ടുകാർ പറയുന്നു.  വെള്ളം കെട്ടികിടന്നതിനാൽ കുഴി കാണാനാകാത്ത സ്ഥിതിയായിരുന്നു.

കുഴിയിൽ വീണ് യാത്രക്കാരൻ മരിച്ചതിന് പിന്നാലെ പ്രദേശത്ത് പ്രതിഷേധവുമായി പൊതുപ്രവർത്തകരും നാട്ടുകാരും രംഗത്തെത്തി. അപകടത്തിന് പിന്നാലെ റോഡിലെ കുഴിയെല്ലാം അധികൃതരെത്തി അടച്ചതായി നാട്ടുകാർ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

"രാക്ഷസൻ" എന്ന് വിളിപ്പേര്, ഹൾക്കിനെ പോലെയാവാൻ 'മരുന്ന്' കുത്തിവച്ചു; ബോഡിബിൽഡർക്ക് ദാരുണാന്ത്യം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ