പൊതു സ്ഥലത്ത് മാസ്‌ക് നിര്‍ബന്ധം; ഉത്തരവ് ആറു മാസത്തേക്കു കൂടി നീട്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th August 2022 09:08 AM  |  

Last Updated: 06th August 2022 09:17 AM  |   A+A-   |  

corona mask

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നേരിയ തോതിൽ കൂടുന്ന സാഹചര്യത്തിൽ മാസ്ക് നിർബന്ധമാക്കി സർക്കാർ വീണ്ടും ഉത്തരവിറക്കി. ആറു മാസത്തേക്കു മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമാക്കിയാണ് ആരോഗ്യ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. 

പൊതുസ്ഥലത്തും ജോലി സ്ഥലത്തും പൊതുജനങ്ങൾക്കു പ്രവേശനമുള്ള എല്ലാ സ്ഥലത്തും സാമൂഹിക കൂടിച്ചേരലുകളിലും വാഹനങ്ങളിലും എല്ലാവരും മാസ്ക് ധരിക്കണം. സ്ഥാപനങ്ങൾ,  കടകൾ, തിയറ്ററുകൾ എന്നിവയുടെ നടത്തിപ്പുകാർ സാനിറ്റൈസർ നൽകണം. ചടങ്ങുകളിൽ സംഘാടകർ നൽകണം. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളാണ് പുതിയ ഉത്തരവിറക്കിയത്. 

ഇന്നലെ സംസ്ഥാനത്ത് 1,113 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം; പ്രതിഷേധവുമായി നാട്ടുകാര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ