മൂന്നാറിൽ വീണ്ടും ഉരുൾപൊട്ടി; രണ്ട് വീടുകൾ മണ്ണിനടിയിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th August 2022 09:06 AM |
Last Updated: 07th August 2022 09:06 AM | A+A A- |

ടെലിവിഷൻ ദൃശ്യം
തൊടുപുഴ: മൂന്നാർ കുണ്ടള എസ്റ്റേറ്റിൽ വീണ്ടും ഉരുൾപൊട്ടി. കുണ്ടള പുതുക്കുടി ഡിവിഷനിലാണ് ഉരുൾപൊട്ടിയത്. അപകടത്തിൽ ആളപായമില്ല. രണ്ട് വീടുകൾ മണ്ണിനടിയിലായി. ആളുകളെ നേരത്തെ തന്നെ മാറ്റിപ്പാർപ്പിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി.
ഇന്നലെ രാത്രിയിലും ഉരുൾപൊട്ടി തൊട്ടടുത്തുണ്ടായിരുന്ന കടകളും ക്ഷേത്രവും മണ്ണിനടിയിലായിരുന്നു. പിന്നാലെയാണ് പ്രദേശത്ത് വീണ്ടും ഉരുൾപൊട്ടിയത്.
ഒന്നര കിലോമീറ്റർ ദൂരെ നിന്നാണ് ഉരുൾപൊട്ടി മൂന്നാർ- വട്ടവട റോഡിലേക്ക് പതിച്ചത്. 141 കുടുംബങ്ങളിലായി ഏതാണ്ട് 450ഓളം പേരാണ് ഇവിടെ താമസിക്കുന്നത്. ഇവിടെയാണ് ഇന്നലെ ഉരുൾപൊട്ടിയത്. ഇതിന് സമീപത്ത് തന്നെയാണ് ഇന്ന് വീണ്ടും ഉരുൾപൊട്ടിയത്.
പ്രദേശത്ത് ഇപ്പോഴും ചാറ്റൽ മഴ തുടരുന്നുണ്ട്. ഉരുൾപൊട്ടൽ ഭീഷണിയും നിലനിൽക്കുന്നുണ്ട്. ജാഗ്രത തുടരുകയാണ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ