കുട്ടനാട് താലൂക്കില്‍ നാളെ അവധി
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th August 2022 05:51 PM |
Last Updated: 07th August 2022 05:51 PM | A+A A- |

പ്രതീകാത്മക ചിത്രം
ആലപ്പുഴ: കനത്തമഴയില്‍ വെള്ളക്കെട്ട് ഭീഷണി നേരിടുന്ന കുട്ടനാട് താലൂക്കില്‍ നാളെ അവധി. താലൂക്കില്‍ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
ആലപ്പുഴ ജില്ലയിലെ മറ്റു താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നയിടങ്ങള്‍ക്കും തിങ്കളാഴ്ച അവധിയായിരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ