മൂന്ന് മണിയോടെ ഇടുക്കി ഡാമിന്റെ അഞ്ചു ഷട്ടറുകളും തുറക്കും, പെരിയാറിന്റെ തീരത്ത് ജാഗ്രതാനിര്‍ദേശം

ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ ഡാമിന്റെ രണ്ട്, മൂന്ന്, നാല് ഷട്ടറുകള്‍ 100 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി വെള്ളം അധികമായി പുറത്തേയ്ക്ക് ഒഴുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു
ഇടുക്കി ഡാമില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുക്കുന്നു, ഫയല്‍
ഇടുക്കി ഡാമില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുക്കുന്നു, ഫയല്‍

തൊടുപുഴ: വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് സ്പില്‍വേയിലൂടെ ഒഴുക്കുന്ന വെളളത്തിന്റെ അളവ് വര്‍ധിപ്പിച്ചതിനാലും ഇടുക്കി- ചെറുതോണി ഡാമില്‍ നിന്ന് പുറത്തേയ്ക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് ഉയര്‍ത്തി. ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ ഡാമിന്റെ രണ്ട്, മൂന്ന്, നാല് ഷട്ടറുകള്‍ 100 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി വെള്ളം അധികമായി പുറത്തേയ്ക്ക് ഒഴുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

നീരൊഴുക്ക് ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് റൂള്‍ കര്‍വ് അനുസരിച്ച് വെള്ളം കൂടുതലായി പുറത്തേയ്ക്ക് ഒഴുക്കുന്നത്. ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ 200 ഘനമീറ്റര്‍ ജലമാണ് പുറത്തേയ്ക്ക് ഒഴുകുന്നത്. മൂന്ന് മണിയോടെ അഞ്ചു ഷട്ടറുകളും തുറക്കും. ഘട്ടം ഘട്ടമായി പുറത്തേയ്ക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് സെക്കന്‍ഡില്‍ 300 ഘനമീറ്റര്‍ ആക്കാനാണ് തീരുമാനം. നാലരയോടെയാണ് പുറത്തേയ്ക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് ഈ നിലയിലേക്ക് ഉയര്‍ത്തുക. ഈ സാഹചര്യത്തില്‍ ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com