വൈദ്യുതി ബിൽ അടയ്ക്കാൻ സന്ദേശം; ഒടിപി നമ്പർ നൽകി; വീട്ടമ്മയുടെ പണം പോയി

ഫോണിലേക്ക് വന്ന മെസേജ് കണ്ടതോടെ ഷിജി ആ നമ്പറിലേക്ക് തിരിച്ച് വിളിക്കുകയും ഒരു അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനും അതിലൂടെ പത്ത് രൂപ അയക്കാനും ആവശ്യപ്പെട്ടു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: വൈദ്യുതി ബിൽ അടച്ചില്ലെന്ന് പറഞ്ഞ് വീട്ടമ്മയിൽ നിന്ന് പണം അടിച്ചെടുത്ത് തട്ടിപ്പ് സംഘം. കഴിഞ്ഞ മാസത്തെ വൈദ്യുതി ബില്‍ അടച്ചിട്ടില്ലെന്നും പണമടയ്ക്കാന്‍ ഒരു നമ്പറില്‍ വിളിക്കണമെന്നും കാണിച്ച് മെസേജ് അയച്ചായിരുന്നു തട്ടിപ്പ്. മുക്കം നഗരസഭയിലെ കാഞ്ഞിരമുഴി പറശ്ശേരിപ്പറമ്പില്‍ കല്ലൂര്‍ വീട്ടില്‍ ഷിജിയ്ക്കാണ് മെസേജ് വന്നത്. 3500 രൂപയാണ് വീട്ടമ്മയ്ക്ക് നഷ്ടമായത്. 

ഫോണിലേക്ക് വന്ന മെസേജ് കണ്ടതോടെ ഷിജി ആ നമ്പറിലേക്ക് തിരിച്ച് വിളിക്കുകയും ഒരു അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനും അതിലൂടെ പത്ത് രൂപ അയക്കാനും ആവശ്യപ്പെട്ടു. പണം നല്‍കിയതോടെ ഫോണിലേക്ക് വന്ന ഒടിപി ഷെയര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫോണ്‍ വരുകയും ഒടിപി നല്‍കുകയും ചെയ്തു. 

പിന്നീട് തുടരെ തുടരെ നമ്പറിലേക്ക് സന്ദേശമെത്തിയതോടെ സംശയം തോന്നിയ ഷിജി ബന്ധുവിന്റെ സഹായത്തോടെ അക്കൗണ്ട് ബാലന്‍സ് പരിശോധിച്ചപ്പോഴാണ് 3500 രൂപ നഷ്ടപ്പെട്ടതായി അറിയുന്നത്. തുടര്‍ന്ന് ഷിജി മുക്കം പൊലീസില്‍ പരാതി നല്‍കി. മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com