മദ്യപാനത്തിനിടെ തര്‍ക്കം: അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th August 2022 07:18 AM  |  

Last Updated: 11th August 2022 08:02 AM  |   A+A-   |  

murder case

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: മദ്യപാനത്തിനിടെ തര്‍ക്കത്തെത്തുടര്‍ന്ന് അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം. കഴക്കൂട്ടം പുല്ലാട്ടുകരി സ്വദേശി രാജു (42) ആണ് കുത്തേറ്റു മരിച്ചത്. കുത്തിയ സഹോദരന്‍ രാജയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നെഞ്ചിൽ ആഴത്തിൽ മുറിവേറ്റ രാജു സംഭവസ്ഥലത്തുതന്നെ കുഴഞ്ഞുവീണു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് രാജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഇരുവരും മദ്യപിച്ച് വഴക്കിടുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.  വീട്ടിലിരുന്ന്  ഒരുമിച്ചുള്ള മദ്യപാനത്തിനിടെയാണ് തർക്കമുണ്ടായത്.  ഇന്നലെ രാത്രി 11 മണിയോടെയാണ് വഴക്ക് തുടങ്ങിയത്. കൊല്ലപ്പെട്ട രാജു കഴക്കൂട്ടത്ത് സിഐടിയു ചുമട്ടുതൊഴിലാളിയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ഹോട്ടലില്‍ വാക്കുതര്‍ക്കം; ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ആളുടെ കഴുത്തിൽ മദ്യക്കുപ്പി പൊട്ടിച്ച് കുത്തിക്കൊലപ്പെടുത്തി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ