'വിചാരണ മാറ്റുന്നത് നിയമവിരുദ്ധം'- കോടതി മാറ്റത്തിനെതിരെ നടി ഹൈക്കോടതിയില്‍

ഇതുമായി ബന്ധപ്പെട്ട് കോടതി പ്രതികൾക്ക് നോട്ടീസ് അയച്ചു. ഹർജി ഈ മാസം 19ന് പരി​ഗണിക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. രേഖകൾ സ്പെഷ്യൽ കോടതിയിൽ നിന്ന് മാറ്റരുതെന്ന് അതിജീവിത ഹർജിയിൽ ആവശ്യപ്പെട്ടു.

പ്രിൻസിപ്പൽ സെ‌ഷൻസ് കോടതിയിലേക്ക് വിചാരണ മാറ്റാനുള്ള തീരുമാനം നിയമവിരുദ്ധമെന്നു അവർ ആരോപിച്ചു. വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്നും അവർ ഹർജിയിൽ ആവശ്യപ്പെട്ടു.

ഇതുമായി ബന്ധപ്പെട്ട് കോടതി പ്രതികൾക്ക് നോട്ടീസ് അയച്ചു. ഹർജി ഈ മാസം 19ന് പരി​ഗണിക്കും.

അതിനിടെ കേസില്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജിയില്‍ പ്രതി ദിലീപീന് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നാരോപിച്ചാണ് ക്രൈംബ്രാഞ്ച് ഹര്‍ജി നൽകിയത്. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജി വിചാരണ കോടതി തള്ളിയിരുന്നു. ഇതു ചോദ്യം ചെയ്താണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.

ദിലീപ് തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിച്ചതിനു തെളിവുകളുണ്ടായിട്ടും വിചാരണക്കോടതി ഇക്കാര്യം പരിഗണിച്ചില്ലെന്നാണ് അപ്പീലിലെ വാദം. വസ്തുതകള്‍ പരിശോധിക്കാതെയാണ് വിചാരണ കോടതി ആവശ്യം തള്ളിയതെന്നും ഹര്‍ജിയില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com