സുഹൃത്ത് പോവുന്നത് ദയാവധം തേടി, യാത്ര തടയണം; മലയാളി വനിത ഹൈക്കോടതിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th August 2022 04:15 PM  |  

Last Updated: 12th August 2022 04:15 PM  |   A+A-   |  

court

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: ദയാവധം തേടി സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പോകാനൊരുങ്ങുന്ന സുഹൃത്തിന്റെ യാത്ര തടയണമെന്ന ആവശ്യവുമായി മലയാളി വനിത ഹൈക്കോടതിയില്‍. നോയിഡയില്‍നിന്നുള്ള 48കാരനു എമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കരുതെന്നാണ് ഹര്‍ജിയിലെ ആവശ്യം. 

സുഹൃത്ത് മയാള്‍ജിക് എന്‍സെഫലോമയലിറ്റിസ് അഥവാ ഫാറ്റിഗ് സിന്‍ഡ്രോം എന്ന രോഗത്താല്‍ ബുദ്ധിമുട്ടുകയാണെന്നും മെഡിക്കല്‍ സഹായത്തോടെയുള്ള ആത്മഹത്യയ്ക്ക് വേണ്ടിയാണ് സൂറിക്കിലേക്കുള്ള യാത്രയെന്നും ഹര്‍ജിയില്‍ പറയുന്നു. അദ്ദഹത്തിന് എമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കരുതെന്ന് കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. 

2014 ലാണ് സുഹൃത്തില്‍ രോഗത്തിന്റെ ആദ്യലക്ഷണം പ്രത്യക്ഷപ്പെട്ടതെന്നും പിന്നീട് രോഗം ഗുരുതരമായതോടെ ചലനശേഷി കുറയുകയും വീടിനുള്ളില്‍ ഏതാനും ചുവടുകള്‍ മാത്രം നടക്കാന്‍ സാധിക്കുന്ന അവസ്ഥയിലെത്തിച്ചേര്‍ന്നതായും ഹര്‍ജിക്കാരി പറയുന്നു. നേരത്തെ എയിംസില്‍ ചികിത്സയിലായിരുന്നു. കോവിഡ് വ്യാപനത്തോടെ ചികിത്സ മുടങ്ങിയതായും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ഇന്ത്യയിലോ വിദേശത്തോ ചികിത്സക്കായുള്ള പണത്തിനായി ബുദ്ധിമുട്ടില്ല. എന്നാല്‍ സുഹൃത്ത് ഇപ്പോള്‍ ദയാവധത്തിനായി വാശിപിടിക്കുകയാണ്. ചികിത്സയ്ക്കായുള്ള യാത്ര എന്ന നിലയില്‍ സുഹൃത്തിന് വിസ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ നിലവിലെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നതിനായി ഒരു മെഡിക്കല്‍ ബോര്‍ഡിനെ നിയോഗിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും ഹര്‍ജിക്കാരി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

'വോട്ടിങ് മെഷീന്‍ ഭരണഘടനാ വിരുദ്ധം'; ഹര്‍ജി സുപ്രീം കോടതി തള്ളി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ