നവജാതശിശുവിന്റെ മരണം കൊലപാതകം; അമ്മയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th August 2022 10:11 AM |
Last Updated: 12th August 2022 10:11 AM | A+A A- |

പ്രതീകാത്മക ചിത്രം
തൊടുപുഴ: നവജാതശിശുവിന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞിന്റെ ശരീരത്തിനുള്ളില്‍ ജലാംശം കണ്ടെത്തിയതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രസവിച്ചയുടനെ കുഞ്ഞിനെ അമ്മ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അമ്മയ്‌ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തു.
കഴിഞ്ഞദിവസം തൊടുപുഴ ഉടുമ്പന്നൂരിലാണ് സംഭവം. കുഞ്ഞിനെ അമ്മ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അതേസമയം എന്തുകൊണ്ട് കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി എന്നതില്‍ ഇനിയും വ്യക്തത വരാനുണ്ട്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ഭാര്യ ഗര്‍ഭിണിയാണ് എന്ന കാര്യം ഭര്‍ത്താവ് അറിഞ്ഞിരുന്നില്ലെന്നാണ് പൊലീസിന് ലഭിച്ച മൊഴി. കഴിഞ്ഞ കുറെ നാളുകളായി ഇരുവരും തമ്മില്‍ നല്ല അടുപ്പത്തിലായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. അമിത രക്തസ്രാവത്തെ തുടര്‍ന്ന് യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്താല്‍ ഉടന്‍ യുവതിയെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് അവശനാക്കി റോഡരികിൽ തള്ളിയ കേസ്: രണ്ടുപേർ പിടിയിൽ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ