ആസാദി കാ അമൃത് മഹോത്സവ് : മമ്മൂട്ടിക്ക് ദേശീയ പതാക കൈമാറി

ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ കേരള റീജ്യണൽ ജനറൽ മാനേജർ വിഷ്ണു നായരാണ് മമ്മൂട്ടിക്ക് ഇന്ത്യൻ മിനിയേച്ചർ ടേബിൾ ഫ്ലാ​ഗ് കൈമാറിയത്
ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ കേരള റീജ്യണൽ ജനറൽ മാനേജർ വിഷ്ണു നായർ മമ്മൂട്ടിക്ക് ദേശീയ പതാക കൈമാറുന്നു/ ചിത്രം; ടിപി സൂരജ്
ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ കേരള റീജ്യണൽ ജനറൽ മാനേജർ വിഷ്ണു നായർ മമ്മൂട്ടിക്ക് ദേശീയ പതാക കൈമാറുന്നു/ ചിത്രം; ടിപി സൂരജ്

കൊച്ചി; ആസാദി കാ അമൃത് മഹോത്സവിന്റെ ഭാ​ഗമായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് നടൻ മമ്മൂട്ടിക്ക് ദേശീയ പതാക കൈമാറി. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ കേരള റീജ്യണൽ ജനറൽ മാനേജർ വിഷ്ണു നായരാണ് മമ്മൂട്ടിക്ക് ഇന്ത്യൻ മിനിയേച്ചർ ടേബിൾ ഫ്ലാ​ഗ് കൈമാറിയത്. ഹീറോ മോട്ടോകോർപുമായി ചേർന്നാണ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് രാജ്യത്ത് ഉടനീളം ഇന്ത്യൻ മിനിയേച്ചർ ഫ്ലാ​ഗുകൾ വിതരണം ചെയ്യുന്നത്.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷം ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'ഹര്‍ ഘര്‍ തിരംഗ' പരിപാടിക്ക് ഇന്ന് തുടക്കമാകും. ഇന്നുമുതല്‍ സ്വാതന്ത്യദിനം വരെ വീടുകളിലും, സ്ഥാപനങ്ങളിലും പതാക ഉയര്‍ത്താനുള്ള ആഹ്വാനമാണ് 'ഹര്‍ ഘര്‍ തിരംഗ' ക്യാമ്പയിനിലൂടെ നല്‍കിയിരിക്കുന്നത്. 20 കോടിയിലധികം വീടുകളില്‍  ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുകയാണ് പരിപാടിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

സർക്കാർ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും സർക്കാർ കെട്ടിടങ്ങൾ, പൗരസമൂഹങ്ങൾ, സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ദേശീയ പതാക ഉയർത്തണമെന്നു നിർദേശിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാന സർക്കാർ ജീവനക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവർ സ്വവസതികളിൽ ദേശീയ പതാക ഉയർത്തണമെന്നും ചീഫ് സെക്രട്ടറി അഭ്യർത്ഥിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com