കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊന്ന സംഭവം; മൂന്നുപേര്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th August 2022 04:33 PM  |  

Last Updated: 14th August 2022 05:54 PM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

കൊച്ചി: യുവാവിനെ കുത്തിക്കൊന്ന സംഭവത്തില്‍ മൂന്നു പ്രതികള്‍ പിടിയില്‍. ഹര്‍ഷാദ്, സുധീര്‍, തോമസ് എന്നിവരാണ് പിടിയിലായത്. വരാപ്പുഴ സ്വദേശി ശ്യാം (33) ആണ് കൊല്ലപ്പെട്ടത്്. 

കളത്തിപ്പറമ്പ് റോഡില്‍ പുലര്‍ച്ചെ രണ്ട് മണിയോടെ ഉണ്ടായ സംഘര്‍ഷത്തിലാണ് ശ്യാം കൊല്ലപ്പെട്ടത്. രണ്ടുപേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ രണ്ട് മണിയോടെ ഡിജെ പാര്‍ട്ടി കഴിഞ്ഞ് വരികയായിരുന്നു ശ്യാമും സുഹൃത്ത് അരുണും. 

ഈ സമയം റോഡില്‍ വെച്ചുണ്ടായ തര്‍ക്കത്തില്‍ ഇവര്‍ ഇടപെട്ടു. ഇതിനിടയില്‍ ശ്യാമിന് ആദ്യം കുത്തേറ്റു. പിന്നാലെ അരുണിനും. ഇരുവരേയും മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ടരയോടെ ശ്യാമിന്റെ മരണം സ്ഥിരീകരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; രണ്ടുയാത്രക്കാരില്‍ നിന്ന് പിടികൂടിയത് 1,531 ഗ്രാം സ്വര്‍ണം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ