മാഹിയില്‍ നിന്ന് 6 കുപ്പി മദ്യവുമായി ബസില്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th August 2022 08:03 AM  |  

Last Updated: 19th August 2022 08:05 AM  |   A+A-   |  

alcohol

ഫയല്‍ ചിത്രം


കണ്ണൂർ: ആറ് കുപ്പി മാഹി മദ്യവുമായി ബസില്‍ യാത്ര ചെയ്ത കെഎസ്ആർടിസി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഷിബു ആണ് പിടിയിലായത്.  

അറസ്റ്റിലാവുന്ന സമയത്ത് ഷിബു ഡ്യൂട്ടിയിൽ ആയിരുന്നില്ല. യാത്രക്കാരൻ എന്ന നിലയിലാണ് മാഹി മദ്യവുമായി ഇദ്ദേഹം ബസിൽ കയറിയത്. കണ്ണൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് കണ്ണൂർ ടൗൺ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച്ച ഉച്ചയോടെയാണ് സംഭവം.

മാഹി മദ്യം കേരളത്തിൽ കൊണ്ടുവരാനോ മൂന്ന് ലിറ്ററിലധികം മദ്യം ഒരാൾ കൈവശം വെക്കാനോ പാടില്ല. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സൂര്യകാന്തിപ്പാടം കണ്ടു മടങ്ങുമ്പോൾ അപകടം; മന്ത്രി കെ എൻ ബാലഗോപാലിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്ക് പരിക്ക് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ