സൂര്യകാന്തിപ്പാടം കണ്ടു മടങ്ങുമ്പോൾ അപകടം; മന്ത്രി കെ എൻ ബാലഗോപാലിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്ക് പരിക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th August 2022 06:44 AM  |  

Last Updated: 19th August 2022 06:44 AM  |   A+A-   |  

k_n_balagopal

ഫയൽ ചിത്രം

 

തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ പേഴ്‌സണല്ൽ സ്റ്റാഫ് അംഗങ്ങൾക്ക് വാഹനാപകടത്തിൽ പരിക്ക്. തമിഴ്‌നാട്ടിലുണ്ടായ വാഹനാപകടത്തിൽ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വി ആർ മിനിയുടെ ഭർത്താവ് സുരേഷിനും മറ്റ് നാലു പേർക്കുമാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് നാലു മണിയോടെ തെങ്കാശിയിലാണ് അപകടമുണ്ടായത്. 

തമിഴ്‌നാട്ടിലെ സുന്ദരപാണ്ഡ്യപുരത്തെ സൂര്യകാന്തിപ്പാടം കണ്ടു മടങ്ങുമ്പോൾ കാർ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. പേഴ്‌സണൽ അസിസ്റ്റന്റ് പി ദീപുവിനെ തെങ്കാശി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എപിഎസ് പ്രശാന്ത് ഗോപാൽ, പേഴ്‌സണൽ അസിസ്റ്റന്റ് എം ആർ ബിജു എന്നിവർക്കും പരിക്കുണ്ട്. 

ആർക്കും ഗുരുതര പരുക്കുകളില്ലെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. തെങ്കാശിയിൽ പ്രാഥമിക ചികിൽസയ്ക്കു ശേഷം അപകടത്തിൽപ്പെട്ടവരെ തിരുവനന്തപുരം മെഡിക്കൽ കോളജിലേയ്ക്ക് മാറ്റി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മകന് നേരെ ബസ് ജീവനക്കാര്‍ കത്തി വിശീ; അച്ഛന്‍ കുഴഞ്ഞുവീണ് മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ