ഹൽവ, ബിസ്കറ്റ്, ഈന്തപ്പഴം...,ബേക്കറിയിൽ കയറിയ കള്ളൻ 6 ചാക്ക് പലഹാരങ്ങളുമായി കടന്നു; ഒടുവിൽ പിടിയിലായി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th August 2022 08:25 AM  |  

Last Updated: 19th August 2022 08:25 AM  |   A+A-   |  

SWEETS

പ്രതീകാത്മക ചിത്രം

 

മലപ്പുറം: ബേക്കറിയിൽ കയറിയ കള്ളൻ പണം കിട്ടാത്ത നിരാശയിൽ 35,000 രൂപ വിലവരുന്ന പലഹാരങ്ങളുമായി കടന്നു. കടയുടെ ഗ്രിൽ തകർത്ത് അകത്തു കയറി മോഷണം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. ജ്യോതി നഗർ കോളനി കുറ്റിക്കാട്ടിൽ അഹമ്മദ്‌ അസ്ലമിനെയാണ് (24) അറസ്റ്റ് ചെയ്തത്. അർദ്ധരാത്രിയിൽ മുഖം മറച്ചെത്തി ബേക്കറിയിൽ നിന്ന് ചോക്ലേറ്റും പലഹാരങ്ങളും മോഷ്ടിച്ച് കടത്തുകയായിരുന്നു ഇയാൾ. 

താനാളൂർ പകരയിൽ അധികാരത്തു അഹമ്മദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള അസ്‌ലം ബേക്കറിയിലാണ് മോഷണം നടന്നത്. സിസിടിവികൾ പരിശോധിച്ചതിൽ ഓട്ടോയിലാണ് പ്രതി വന്നതെന്ന് കണ്ടെത്തുകയായിരുന്നു. 200ഓളം ഓട്ടോകൾ പരിശോധന നടത്തിയാണ് പ്രതിയെ പിടികൂടിയത്. 

ഹൽവ, ബിസ്കറ്റ്, ഈന്തപ്പഴം എന്നിവയും വിലയേറിയ ചോക്ലേറ്റുമൊക്കെയായി മൊത്തം 35,000 രൂപ വിലവരുന്ന പലഹാരങ്ങൾ ആറ് ചാക്കുകളിലാക്കിയാണ് ഓട്ടോയിൽ കയറ്റി കൊണ്ടുപോയത്. മിക്കതും അസ്ലമിന്റെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മാഹിയില്‍ നിന്ന് 6 കുപ്പി മദ്യവുമായി ബസില്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ