അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഇന്നു തന്നെ അഡ്മിഷന്‍ ഉറപ്പാക്കണം; പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ ആരംഭിക്കും

By സമകാലികമലയാളം ഡെസ്‌ക്  |   Published: 24th August 2022 07:08 AM  |  

Last Updated: 24th August 2022 07:10 AM  |   A+A-   |  

Plus One

ഫയല്‍ ചിത്രം

 


തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ ആരംഭിക്കും. 2,95, 118 വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവരെ പ്ലസ് വണ്ണിന് പ്രവേശനം ലഭിച്ചു. അവസാനഘട്ട അലോട്ട്‌മെന്റ് ഇന്ന് പൂര്‍ത്തികരീച്ച് ഓഗസ്റ്റ് 25 ന് തന്നെ ക്ലാസുകള്‍ തുടങ്ങുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുള്ളത്.

ഏകജാലക പ്രവേശനത്തിന് ആകെയുള്ള 2,96,271 സീറ്റുകളില്‍ 2,95,118 സീറ്റുകളിലേക്കും മൂന്നാം ഘട്ടത്തോടെ അലോട്ട്‌മെന്റ് പൂര്‍ത്തിയായിട്ടുണ്ട്. അലോട്ട്മെന്‍റ് ലഭിച്ചവർ ഓഗസ്റ്റ് 24ന് വൈകീട്ട് അഞ്ചിനകം ഫീസടച്ച് സ്കൂളിൽ സ്ഥിര പ്രവേശനം നേടണം. 

അലോട്ട്മെന്‍റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ തുടർന്നുള്ള അലോട്ട്മെന്‍റുകളിൽ പരിഗണിക്കില്ല. അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്‍റ് ലഭിക്കാത്തവർ സപ്ലിമെന്‍ററി അലോട്ട്മെന്‍റിൽ പരിഗണിക്കാൻ അപേക്ഷ പുതുക്കി നൽകണം.

സപ്ലിമെന്‍ററി അലോട്ട്മെന്‍റിനുള്ള ഒഴിവുകളും വിജ്ഞാപനവും പിന്നീട് പ്രസിദ്ധീകരിക്കും. കമ്യൂണിറ്റി ക്വോട്ട സീറ്റുകളിൽ പ്രവേശനത്തിന് ഈ മാസം 31 വരെ സമയം നൽകിയതിനാൽ ഇതിനുശേഷമായിരിക്കും സപ്ലിമെന്‍ററി അലോട്ട്മെന്‍റിനുള്ള നടപടികൾ തുടങ്ങുക.

ഈ വാര്‍ത്ത കൂടി വായിക്കൂ വീണ്ടും ചക്രവാതച്ചുഴി; ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ