കുട്ടികളെ കുത്തിനിറച്ച് ഓട്ടോ; നിയന്ത്രണം നഷ്ടമായി തലകുത്തി മറിഞ്ഞു; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

പാലക്കാട് കാണിക്കാമാതാ സ്‌കൂളിലെ വിദ്യാര്‍ഥികളുമായി പോയ ഓട്ടോറിക്ഷയാണ് മറിഞ്ഞത്.
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

പാലക്കാട്: മേലാമുറിയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. പാലക്കാട് കാണിക്കാമാതാ സ്‌കൂളിലെ വിദ്യാര്‍ഥികളുമായി പോയ ഓട്ടോറിക്ഷയാണ് മറിഞ്ഞത്. ആരുടെയും പരിക്ക് ഗുരുതരമല്ല. പതിനൊന്ന് കുട്ടികളാണ് ഓട്ടോയിലുണ്ടായിരുന്നത്. റോഡിന് കുറുകെ ബൈക്ക് തള്ളിമാറ്റുമ്പോഴായിരുന്നു അപകടം.

അപകടം നടന്നതിന് പിന്നാലെ നാട്ടുകാര്‍ ഓടിക്കൂടി മറിഞ്ഞുവീണ ഓട്ടോറിക്ഷ പൊന്തിക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. സ്‌കൂളിലേക്ക് കുട്ടികളെ കൊണ്ടുപോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.

കുട്ടികളുമായി ഓട്ടോ വരുന്നതിനിടെ റോഡിലൂടെ ഒരാള്‍ ബൈക്ക് തള്ളുന്നുണ്ടായിരുന്നു. അയാളുടെ കൈയില്‍ നിന്ന് ടൂവിലര്‍ സ്ലിപ്പായതോടെ ഓട്ടോയില്‍ തട്ടാതിരിക്കാന്‍ ഡ്രൈവര്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പരിക്കേറ്റ കുട്ടികളെ ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com