അച്ഛന്‍ ഓടിച്ച ഓട്ടോയ്ക്കടിയില്‍പ്പെട്ട് രണ്ടരവയസുകാരി മരിച്ചു

കട്ടപ്പന വെള്ളിലാകണ്ടം സ്വദേശികളായ സജേഷ് - ശ്രീക്കുട്ടി ദമ്പതികളുടെ മകള്‍ ഹൃദികയാണ് മരിച്ചത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൊടുപുഴ: അച്ഛന്‍ ഓട്ടോറിക്ഷ പിറകോട്ട് തിരിക്കുന്നതിനിടയില്‍ വാഹനത്തിനടിയില്‍പ്പെട്ട് രണ്ടര വയസുകാരി മരിച്ചു .  കട്ടപ്പന വെള്ളിലാകണ്ടം സ്വദേശികളായ സജേഷ് - ശ്രീക്കുട്ടി ദമ്പതികളുടെ മകള്‍ ഹൃദികയാണ് മരിച്ചത്. രാവിലെ വീടിന് മുറ്റത്ത് വച്ചാണ് അപകടം. ഉടന്‍ തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു..

കാട്ടാന ചവിട്ടി കൊന്നു

കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ്‌ കൊല്ലപ്പെട്ടു. അച്ചന്‍കോവില്‍ - അലിമുക്ക് പാതയില്‍ തുറപ്പാലത്തിനും കല്‍ച്ചിറയ്ക്കും മധ്യേയാണ് സംഭവം. തിങ്കളാഴ്ച്ച രാവിലെ 6 മണിക്കാണ് അപകടം നടന്നതെന്ന് പറയുന്നു. മാനസിക വിഭ്രാന്തി ഉള്ള ആളാണെന്നും കഴിഞ്ഞ കുറച്ചുനാളുകളായി ഈ പ്രദേശത്ത് കറങ്ങി നടന്നിരുന്ന ആളാണെന്നും വനപാലകര്‍ അറിയിച്ചു. ഈ ഭാഗത്ത് രണ്ടാഴ്ചയായി കാട്ടാനയുടെ ശല്യമുണ്ടായിരുന്നു. 

കഴിഞ്ഞ ഞായര്‍ രാത്രിയില്‍ ആനയെ കണ്ട് പേടിച്ച് ബൈക്ക് വെട്ടിച്ചയാൾക്ക് റോഡിൽ വീണ് പരുക്കേറ്റിരുന്നു. അച്ചന്‍കോവില്‍ സ്വദേശിയായ സജിദാസ് ആണ് അപകടത്തില്‍പ്പെട്ടത്. പുനലൂരില്‍ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com