കൊച്ചിയിലെ പെരുമഴയ്ക്ക് കാരണം  ലഘു മേഘവിസ്‌ഫോടനം; ഒന്നര മണിക്കൂറിനുള്ളില്‍ ഏഴുസെന്റീമീറ്റര്‍ വരെ മഴ പെയ്‌തെന്ന് കാലാവസ്ഥ വിദഗ്ധര്‍  ( വീഡിയോ)

കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി ആഗോള മഴപ്പാത്തി അറബിക്കടലിലേക്കും ബംഗാള്‍ ഉള്‍ക്കടലിലേക്കും പ്രവേശിക്കുന്ന സ്ഥിതിയാണ്
കൊച്ചിയിലെ വെള്ളക്കെട്ട്/ വീഡിയോ ദൃശ്യത്തില്‍ നിന്ന്‌
കൊച്ചിയിലെ വെള്ളക്കെട്ട്/ വീഡിയോ ദൃശ്യത്തില്‍ നിന്ന്‌

കൊച്ചി: കൊച്ചി നഗരത്തില്‍ മിന്നല്‍ പ്രളയത്തിന് ഇടയാക്കിയ ശക്തമായ മഴയ്ക്ക് കാരണം ലഘു മേഘവിസ്‌ഫോടനമെന്ന് കാലാവസ്ഥ വിദഗ്ധര്‍. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് മഴ. ഒന്നര മണിക്കൂറിനുള്ളില്‍ ഏഴുസെന്റീമീറ്റര്‍ വരെ മഴയാണ് കൊച്ചിയില്‍ പെയ്തതെന്ന് കുസാറ്റ് കാലാവസ്ഥ വിഭാഗം മേധാവി ഡോ. അഭിലാഷ് പറഞ്ഞു. 

ഇത്തരം മഴ പ്രവചിക്കുന്നതിന് പരിമിതികളുണ്ട്. മൂന്നു ദിവസത്തേക്ക് കൂടി ഇത്തരം മഴയ്ക്കുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി ആഗോള മഴപ്പാത്തി അറബിക്കടലിലേക്കും ബംഗാള്‍ ഉള്‍ക്കടലിലേക്കും പ്രവേശിക്കുന്ന സ്ഥിതിയാണ്. ഇതിനൊപ്പം ബംഗാള്‍ ഉള്‍ക്കടല്‍ മുതല്‍ അറബിക്കടല്‍ വരെ ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്. 

ഇതോടൊപ്പം ന്യൂനമര്‍ദ്ദപ്പാത്തിയുമുണ്ട്. ഈ ചക്രവാതച്ചുഴിയിലേക്ക് നീരാവി കലര്‍ന്ന വായു സംവഹിച്ച് കൂമ്പാരമേഘങ്ങള്‍ ഉണ്ടാകുന്നു. ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ശക്തമായ മഴ പെയ്തത്. തുലാവര്‍ഷ സമയത്ത് കൂമ്പാരമേഘങ്ങളില്‍ നിന്നും കിട്ടുന്ന ഇടിയോടു കൂടിയ മഴയ്ക്ക് സാദൃശ്യമുള്ള മഴയാണ് ഇപ്പോള്‍ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

കൊച്ചിയില്‍ പുലര്‍ച്ചെ പെയ്ത മഴയില്‍ നഗരത്തില്‍ വന്‍ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. നഗരത്തില്‍ റോഡുകള്‍ വെള്ളത്തില്‍ മുങ്ങി. ഇതേത്തുടര്‍ന്ന് ഗതാഗതം താറുമാറായി. നിരവദി വീടുകളിലും കടകളിലും വെള്ളം കയറി. സിഗ്നല്‍ തകരാറിലായതോടെ ട്രെയിന്‍ ഗതാഗതവും സ്തംഭിച്ചിരുന്നു.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com