കോവിഡ് കാലത്തെ കേസുകൾ പിൻവലിക്കാൻ സർക്കാർ; ഉത്തരവിറക്കി

അക്രമസ്വഭാവമില്ലാത്തതും ഗുരുതരമല്ലാത്തതുമായ കേസുകളാണ് പിൻവലിക്കുക
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം; കോവിഡ് കാലത്ത് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ സർക്കാർ ഉത്തരവിറക്കി.  അക്രമസ്വഭാവമില്ലാത്തതും ഗുരുതരമല്ലാത്തതുമായ കേസുകളാണ് പിൻവലിക്കുക. ആഭ്യന്തര സെക്രട്ടറി ഡോ വി വേണുവിനെ കൺവീനറായി രൂപവത്​കരിച്ച സമിതിയുടെ ശിപാർശ സ്വീകരിച്ചാണ്​ തീരുമാനം.

കോടതികളുടെ അനുമതിയോടെ കേസുകൾ പിൻവലിക്കണമെന്നാണ്​ ജില്ല പൊലീസ്​ മേധാവികൾക്ക് നൽകിയ നിർദേശം​. ഐപിസി 188, 269, 290, കേരള പൊലീസ്​ ആക്ടിലെ 118 (ഇ), കേരള എപ്പിഡമിക്​ ഡിസീസസ്​ ഓർഡിനൻസിലെ വിവിധ വകുപ്പുകൾ, ഡിസാസ്റ്റർ മാനേജ്​മെന്‍റ്​ ആക്ട്​ എന്നിവ പ്രകാരം എടുത്ത കേസുകളാണ്​ പിൻവലിക്കുക. ഒരു മാസം മുതൽ മൂന്നു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതായിരുന്നു കുറ്റങ്ങൾ.

ഇതിൽ സാമൂഹിക അകലം പാലിക്കാത്തത്, മാസ്ക് ധരിക്കാത്തത് തുടങ്ങിയവയുമായി ബന്ധപ്പെട്ടവ പിൻവലിക്കും. പി.എസ്​.സി ഉദ്യോഗാർഥികൾ നടത്തിയ സമരവുമായി ബന്ധപ്പെട്ടതുൾപ്പെടെ ജനകീയ സ്വഭാവത്തിൽ പൊതുമുതൽ നശീകരണവും അക്രമവും ഇല്ലാത്ത സമരങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളും പിൻവലിക്കുന്നതിൽ ഉൾ​പ്പെടും. കോവിഡ് കാലത്ത് സംസ്ഥാനത്താകെ 1.40 ലക്ഷം കേസ്​ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ്​ കണക്ക്​. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com