കാരണം കാണിക്കല്‍ നോട്ടീസ്;  ഗവര്‍ണറെ നേരിട്ട് കണ്ട് വിസിമാര്‍ക്ക് വിശദീകരണം നല്‍കാം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd December 2022 10:19 PM  |  

Last Updated: 03rd December 2022 10:19 PM  |   A+A-   |  

arif_mohammad_khan

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍/ പിടിഐ

 

തിരുവനന്തപുരം: പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കല്‍ നോട്ടിസിന് വിശദീകരണം നല്‍കിയ വൈസ് ചാന്‍സലര്‍മാരെ ഹിയറിങ്ങിനു വിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 9 വിസിമാര്‍ക്കാണ് ഹിയറിങ്ങിന് ഹാജരാകനാണ് നോട്ടീസ് നല്‍കിയത്. 

ഡിസംബര്‍ 12നാണ് ഹിയറിങ്ങ്. രാവിലെ 11 മണിക്ക് ഹാജരാകണം. നേരിട്ട് ഹാജരാകുന്നതിനു പകരം അഭിഭാഷകരെ ചുമതലപ്പെടുത്താം. പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കല്‍ നോട്ടിസിന് വിശദീകരണം നല്‍കാനുള്ള സമയപരിധി നവംബര്‍ ഏഴിനായിരുന്നു. യുജിസി മാനദണ്ഡം അനുസരിച്ച് തന്നെയാണ് നിയമനങ്ങളെന്നായിരുന്നു വിസിമാരുടെ വിശദീകരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ പണം രണ്ട് ദിവസത്തിനകം നല്‍കണം; ബാങ്കിന്റെ ഒരു ശാഖയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല; പിഎന്‍ബി ബാങ്കിന് മുന്നറിയിപ്പുമായി സിപിഎം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ