10 വർഷം മുൻപ് മലപ്പുറത്ത് നിന്ന് കാണാതായി; യുവതിയും യുവാവും ബംഗളൂരുവിൽ
By സമകാലിക മലയാളം ഡെസ്ക് | Published: 03rd December 2022 09:01 AM |
Last Updated: 03rd December 2022 02:16 PM | A+A A- |

പ്രതീകാത്മക ചിത്രം
മലപ്പുറം: പത്ത് വർഷം മുൻപ് മലപ്പുറത്ത് നിന്ന് കാണാതായ യുവതിയെയും യുവാവിനെയും ഒടുവിൽ കണ്ടെത്തി. 2012ല്‍ വാഴക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് കാണാതായ യുവതിയെയും യുവാവിനെയും ബംഗളൂരുവിൽ വച്ചാണ് കണ്ടെത്തിയത്. ചീക്കോട് സ്വദേശികളായ സൈഫുന്നീസയെയും സബീഷിനെയുമാണ് പത്ത് വർഷം മുൻപ് കാണാതായത്.
മലപ്പുറം സി ബ്രാഞ്ചിലെ ജില്ലാ മിസ്സിങ് പേഴ്സണ്‍ ട്രേസിങ് യൂണിറ്റ് (ഡിഎംപിടിയു) ആണ് ഇവരെ കണ്ടെത്തിയത്. ഡിഎംപിടിയു അംഗങ്ങള്‍ നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് ബംഗളൂരുവിലെ താമസ സ്ഥലത്തു നിന്ന് ഇവരെ കണ്ടെത്തിയത്.
10 വര്‍ഷത്തോളമായി ഇവിടെ വാടക വീട്ടില്‍ താമസിച്ചു വരികയായിരുന്നു. ഇരുവരേയും മലപ്പുറം ജെഎഫ്സിഎം കോടതിയില്‍ ഹാജരാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ