കോള്‍ വന്നപ്പോള്‍ വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് ഇറങ്ങി, യുവാവ് ബൈക്കിനരികെ മരിച്ചനിലയില്‍; ദേഹമാസകലം ചെളി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th December 2022 12:29 PM  |  

Last Updated: 05th December 2022 12:29 PM  |   A+A-   |  

priyesh

പ്രിയേഷ്

 

കാസര്‍കോട്: യുവാവിനെ വീടിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ വെള്ളാപ്പ്  വയലോടിയിലെ കൃഷ്ണന്റെ മകന്‍ പ്രിയേഷ് (കുട്ടന്‍ -35) ആണ് മരിച്ചത്. ശീതള പാനീയങ്ങള്‍ കൊണ്ടുപോകുന്ന വാഹനത്തിലെ ഡ്രൈവറാണ്. 

തിങ്കളാഴ്ച രാവിലെയാണ് സംഭവം. പാന്റ്‌സ് മാത്രം ധരിച്ച നിലയിലായിരുന്നു മൃതദേഹം. ദേഹമാസകലം ചെളി പുരണ്ടിട്ടുണ്ട്. നിര്‍ത്തിയിട്ട ബൈക്കിന് സമീപമാണ് മൃതദേഹം കിടന്നത്. ബൈക്കിന്റെ സീറ്റിന്റെ മധ്യഭാഗത്തും ചെളിയുണ്ട്. രണ്ടുപേര്‍ ചേര്‍ന്ന് ബൈക്കില്‍ കൊണ്ടുവന്ന് കിടത്തിയതായാണ് പൊലീസ് സംശയിക്കുന്നത്. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 

രാത്രി ഒന്‍പതരയോടെ ഫോണ്‍ കോള്‍ വന്നാണ് പ്രിയേഷ് പുറത്തേയ്ക്ക് പോയതെന്ന് വീട്ടുകാര്‍ പറഞ്ഞു. ഫോണ്‍ പൊലീസ് കണ്ടെടുത്തു.

ഈ വാർത്ത കൂടി വായിക്കൂ

'തൂക്കുകയറാണ് ശിക്ഷയെന്ന് അറിയാമോ?'; വിദേശ വനിതയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധി നാളെ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ