മകളുടെ മുടി മുറിച്ചത് ഇഷ്ടപ്പെട്ടില്ല; വീട്ടമ്മയും ബ്യൂട്ടീഷനും തമ്മിൽ കൈയാങ്കളി; കേസ്! 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th December 2022 07:49 AM  |  

Last Updated: 10th December 2022 07:49 AM  |   A+A-   |  

hair_straightening

പ്രതീകാത്മക ചിത്രം

 

കൊടുങ്ങല്ലൂർ: മകളുടെ മുടി മുറിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന് വീട്ടമ്മയും ബ്യൂട്ടീഷനും തമ്മിൽ കൈയാങ്കളി. സംഭവത്തിന് പിന്നാലെ ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തു. കൊടുങ്ങല്ലൂരിന് സമീപം ചന്തപ്പുരയിലെ ബ്യൂട്ടിപാർലറിലാണ് കൈയാങ്കളി നടന്നത്. 

മുടി മുറിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന് പണം നൽകാൻ വീട്ടമ്മ വിസമ്മതിച്ചു. ഇരുവരും തമ്മിൽ വാക്കു തർക്കമായി. പിന്നാലെയാണ് കൈയേറ്റം. ഏറിയാട്, തുരുത്തിപ്പുറം സ്വദേശികൾ തമ്മിലാണ് ഏറ്റുമുട്ടിയത്.

വ്യാഴാഴ്ച ഇരുവരും പൊലീസ് അദാലത്തിൽ പങ്കെടുത്തെങ്കിലും അനുരഞ്ജനത്തിന് തയ്യാറായില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പൊലീസ് ഇരുവർക്കുമെതിരെ കേസെടുത്തത്.

ഈ വാർത്ത കൂടി വായിക്കൂ 

കഞ്ചാവ് ബീഡി വലിക്കാൻ വിസമ്മതിച്ചു; 15 കാരന് ക്രൂര മ​ർദ്ദനം; ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വന്നു

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ