'ഗവർണർ വിഷയത്തിൽ എടുത്തത് ശരിയായ നിലപാട്'- മുസ്ലിം ലീ​ഗിനെ വീണ്ടും പ്രശംസിച്ച് എംവി ​ഗോവിന്ദൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th December 2022 09:36 PM  |  

Last Updated: 11th December 2022 09:36 PM  |   A+A-   |  

mv_govindan

എം വി ഗോവിന്ദന്‍/ ഫയല്‍

 

തിരുവനന്തപുരം: മുസ്ലിം ലീ​​ഗിനെ പ്രശംസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ വീണ്ടും രം​ഗത്തെത്തി. ​ഗവർണർ വിഷയത്തിൽ ലീ​ഗിന്റേത് ശരിയായ നിലപാടായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ലീ​ഗിനൊപ്പം വിഷയത്തിൽ ആർസ്പിയും ശരിയായ നിലപാടാണ് കൈക്കൊണ്ടത്. ഇരു പാർട്ടികളും ഈ നിലപാട് കൈക്കൊണ്ടതോടെയാണ് നിയമസഭയിൽ യുഡിഎഫിന് ബില്ലിന് അനുകൂലമായ നിലപാടെടുക്കേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

മന്ത്രി അബ്ദുറഹ്മാനെ അധിക്ഷേപിച്ച വിഷയത്തിൽ കുഞ്ഞാലിക്കുട്ടി ഉൾപ്പടെ ശക്തമായ നിലപാട് സ്വീകരിച്ചു. ലീഗ് ശരിയായ നിലപാട് സ്വീകരിക്കുമ്പോള്‍ അതിനെ സ്വാഗതം ചെയ്യുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. 

മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നും വര്‍ഗീയതക്കെതിരെ ആരുമായും കൂട്ടുകൂടുമെന്നും രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുക്കളില്ലെന്നുമായിരുന്നു എംവി ഗോവിന്ദന്‍ വെള്ളിയാഴ്ച്ച പറഞ്ഞത്. ലീഗിനെ പുകഴ്ത്തിയുള്ള എംവി ഗോവിന്ദന്‍റെ പരാമർശങ്ങളിൽ സിപിഐ സംസ്ഥാന നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ആര്‍എസ്എസ് അനുകൂല പ്രസ്താവന അവമതിപ്പുണ്ടാക്കി; കെ സുധാകരന് രൂക്ഷ വിമര്‍ശനം; തരൂര്‍ വിഷയത്തില്‍ സതീശനും 'കൊട്ട്'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ