പോസ്റ്റ് ഓഫീസ് ജീവനക്കാരൻ പൊള്ളലേറ്റ് മരിച്ച നിലയിൽ
By സമകാലിക മലയാളം ഡെസ്ക് | Published: 12th December 2022 05:37 PM |
Last Updated: 12th December 2022 05:37 PM | A+A A- |

ഹരിദാസ്
തൃശൂര്‍: പോസ്റ്റ് ഓഫീസ് ജീവനക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പോസ്റ്റ് ഇന്‍സ്‌പെക്ടറുടെ ഓഫീസിന് സമീപം ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
പുല്ലഴി സ്വദേശി ഹരിദാസ് (46) ആണ് മരിച്ചത്. അയ്യന്തോള്‍ പോസ്റ്റ് ഓഫീസിലെ മെയില്‍ ഓവര്‍സിയറാണ് ഹരിദാസ്.
ഫൊറന്‍സിക്, വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി. സംഭവത്തില്‍ വിശദമായ പരിശോധന തുടരുകയാണെന്ന് തൃശൂര്‍ ടൗണ്‍ വെസ്റ്റ് പൊലീസ് എസ്എച്ച്ഒ ടിപി ഫര്‍ഷാദ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
കോഴിക്കോട് കനോലി കനാലില്‍ പെരുമ്പാമ്പിന് കൂട്ടം; ആശ്ചര്യപ്പെട്ട് നാട്ടുകാര്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ