'ജീവപര്യന്തം കൊണ്ട് നിഷാം മാറില്ല', വധശിക്ഷ നല്‍കണം; സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
By സമകാലിക മലയാളം ഡെസ്ക് | Published: 13th December 2022 07:57 PM |
Last Updated: 13th December 2022 08:03 PM | A+A A- |

മുഹമ്മദ് നിഷാം/ ഫയല്‍ ചിത്രം
തൃശൂര്‍: സുരക്ഷാ ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ചന്ദ്രബോസ് വധം മനഃസാക്ഷിയെ മരവിപ്പിക്കുന്ന കൃത്യമാണെന്നും നിഷാം സമൂഹത്തിന് വിപത്തും ഭീഷണിയാണെന്നും അപ്പീലില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ജീവപര്യന്തം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
ശിക്ഷയിലൂടെ നന്നാവും എന്ന് കരുതുന്ന വ്യക്തികള്‍ക്കാണ് ജീവപര്യന്തം ശിക്ഷ നല്‍കുന്നത്. മാറ്റം ഉണ്ടായ ശേഷം ഇത്തരക്കാരെ സമൂഹത്തിലേക്ക് തന്നെ പറഞ്ഞുവിടുകയാണ് പതിവ്. എന്നാല്‍ അത്തരത്തില്‍ ശിക്ഷയിലൂടെ മാറ്റം ഉണ്ടാവുന്ന വ്യക്തിയല്ല നിഷാം എന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്.
കേസില്‍ മുഹമ്മദ് നിഷാമിന് ജീവപര്യന്തം ശിക്ഷ വിധിച്ച വിചാരണ കോടതി വിധി ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
കെടിയു വിസി നിയമനം റദ്ദാക്കല്‍; ഡോ. രാജശ്രീയുടെ പുനപ്പരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ