ഭാര്യയെ ശല്യം ചെയ്തു; തൃശൂരില്‍ യുവാവിനെ സ്‌ക്രൂഡ്രൈവര്‍ കൊണ്ട് കുത്തിക്കൊന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th December 2022 07:02 PM  |  

Last Updated: 13th December 2022 07:19 PM  |   A+A-   |  

murder

പ്രതീകാത്മക ചിത്രം

 

തൃശൂര്‍: തൃശൂരില്‍ യുവാവിനെ കുത്തിക്കൊന്നു. സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ചാണ് ആക്രമിച്ചത്. മുരിങ്ങൂര്‍ സ്വദേശി മിഥുന്‍ (27) ആണ് മരിച്ചത്.

മാള വലിയപറമ്പിലാണ് സംഭവം. കീഴൂര്‍ സ്വദേശി ബിനോയ് (29) ആണ് കുത്തിയത്. ബിനോയിയുടെ ഭാര്യയെ ശല്യം ചെയ്തതിന്റെ പകയാണ് കൊലപാതക കാരണമെന്ന് പൊലീസ് പറയുന്നു. 

സംഭവത്തിന് ശേഷം പ്രതി ബിനോയ് മാള പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. നേരത്തെ തന്നെ ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. കഞ്ചാവ് വില്‍പ്പന അടക്കം രണ്ടു കേസുകളിലെ പ്രതിയായിരുന്നു മിഥുന്‍. കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് മധ്യസ്ഥ ചര്‍ച്ചകള്‍ നടന്നിരുന്നു. 

പിന്നാലെ മിഥുന്‍ ബിനോയിയെ തേടി മാളയില്‍ എത്തുകയായിരുന്നു. ഇരുവരും തമ്മില്‍ വീണ്ടും വഴക്കുണ്ടായി. വഴക്കിനിടെ, ബിനോയ് സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഭാര്യയെ ശല്യം ചെയ്തതിന്റെ പകയാണ് കൊലപാതക കാരണമെന്ന് ബിനോയ് മൊഴി നല്‍കിയതായും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഫെയ്സ്ബുക്ക് പ്രണയം; യുവാവ് ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ; ​ഗുളിക കഴിച്ച് അവശയായി യുവതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ