ഉറങ്ങുന്നതിനിടെ കുഴിയില്‍ വീണു; ആനയുടെ തല ചതുപ്പില്‍ പുതഞ്ഞു, ഒടുവില്‍ രക്ഷ

കുഴിയിലേക്കു വീണ് തല ചതുപ്പില്‍ പുതഞ്ഞ ആനയ്ക്ക് രക്ഷകരായി ഫയര്‍ഫോഴ്‌സ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കുഴിയിലേക്കു വീണ് തല ചതുപ്പില്‍ പുതഞ്ഞ ആനയ്ക്ക് രക്ഷകരായി ഫയര്‍ഫോഴ്‌സ്. ക്ഷേത്രവളപ്പില്‍ രാത്രി ഉറങ്ങുന്നതിനിടെയാണ് ആന ചതുപ്പിലേക്ക് വീണത്. മറിഞ്ഞു കിടക്കുന്ന വാഹനങ്ങള്‍ ഉയര്‍ത്താന്‍ ഉപയോഗിക്കുന്ന ന്യൂമാറ്റിക് ബാഗില്‍ എയര്‍ നിറച്ച് മുക്കാല്‍ മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയെ കരകയറ്റിയത്. വലിയശാല കാന്തല്ലൂര്‍ മഹാദേവ ക്ഷേത്രത്തിലുള്ള ശ്രീകണ്ഠേശ്വരം ദേവസ്വത്തിന്റെ ശിവകുമാര്‍ എന്ന ആനയാണ് അപകടത്തില്‍പ്പെട്ടത്. 

ക്ഷേത്ര കൊടിമരത്തിന് സമീപം ബന്ധിച്ചിരുന്ന ആന ഉറങ്ങുമ്പോള്‍ നിരങ്ങി കുഴിയിലേക്ക് വീഴുകയായിരുന്നു. 60 വയസ്സുള്ള ആനയ്ക്ക് പ്രായാധിക്യവും ഭാരവും കാരണം കാലുകള്‍ തറയില്‍ കുത്താനോ എഴുന്നേല്‍ക്കാനോ കഴിഞ്ഞില്ല. ഇതു ശ്രദ്ധയില്‍പെട്ട ക്ഷേത്രഭാരവാഹികള്‍ പാപ്പാന്റെയും നാട്ടുകാരുടെയും സഹായത്തോടെ രക്ഷാപ്രവര്‍ത്തനത്തിനു ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 

ഇതിനൊടുവിലാണ് ചെങ്കല്‍ച്ചൂള ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിച്ചത്. ഫയര്‍ഫോഴ്‌സ് സംഘം എത്തി ആനയുടെ കൊമ്പില്‍ വടം കെട്ടി തെങ്ങുമായി ബന്ധിപ്പിച്ചു. ശേഷം ന്യൂമാറ്റിക് ബാഗില്‍ എയര്‍ നിറച്ച് ഉയര്‍ത്തുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com