കത്ത് വിവാദം അന്വേഷിക്കാന്‍ സിപിഎം കമ്മീഷന്; മൂന്നംഗ സമിതി
By സമകാലിക മലയാളം ഡെസ്ക് | Published: 24th December 2022 08:25 PM |
Last Updated: 24th December 2022 08:25 PM | A+A A- |

ആര്യാ രാജേന്ദ്രന്/ ഫെയ്സ്ബുക്ക്
തിരുവനന്തപുരം: തിരുവനന്തപുരം കോര്പ്പറേഷന് മേയര്‍ ആര്യാ രാജേന്ദ്രന് ഉള്‍പ്പെട്ട കത്തു വിവാദത്തില്‍ അന്വേഷണ കമ്മീഷനെ വെച്ച് സിപിഎം. സി ജയന് ബാബു, ഡി കെ മുരളി, ആര് രാമു എന്നിവരടങ്ങിയ സമിതിയാണ് അന്വേഷിക്കുന്നത്. മൂന്നാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ താത്ക്കാലിക നിയമനങ്ങളില്‍ പാര്‍ട്ടിക്ക് താത്പര്യമുള്ളരുടെ ലിസ്റ്റ് തരാന്‍ ആവശ്യപ്പെട്ട് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ ആര്യാ രാജേന്ദ്രന് കത്ത് നല്കി എന്നാണ് വിവാദം.
വിഷയം വിവാദമായതിന് പിന്നാലെ, അന്വേഷണം ആവശ്യപ്പെട്ട് മേയര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. നിലവില്‍ കേസ് ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ആര്യാ രാജേന്ദ്രന്റേയും ആനാവൂര്‍ നാഗപ്പന്റെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.
തന്റെ ഓഫീസിലെ ലെറ്റര്‍ പാഡ് ദുരുപയോഗം ചെയ്തെന്നാണ് ആര്യ െൈക്രംബ്രാഞ്ചിന് നല്‍കിയിരിക്കുന്ന മൊഴി. മേയറെ ഇകഴ്ത്തിക്കാണിക്കാനാണ് കത്ത് പ്രചരിപ്പിച്ചതെന്ന് എഫ്ഐആറില്‍ പറയുന്നു.മേയറുടെ ലെറ്റര്‍ പാഡില്‍ ആരോ കൃത്രിമം കാണിച്ചു. ഔദ്യോഗിക ലെറ്റര്‍ പാഡില്‍ മേയറുടെ വ്യാജ ഒപ്പിട്ടു. വ്യാജരേഖ മേയറെ ഇകഴ്ത്താനും സദ്കീര്‍ത്തി കളയാനുമാണെന്നും എഫ്ഐആറില്‍ പറയുന്നു.
ഈ വാർത്ത കൂടി വായിക്കൂ 'പ്രായം മറച്ചുവച്ചു'; ആനാവൂര്‍ നാഗപ്പന് എതിരെ കേസെടുക്കണം, പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ